ഇസ്ലാമാബാദ്: ഒരു യാത്രക്കാരൻ അബദ്ധത്തിൽ എമർജൻസി ഡോർ തുറന്നതിനെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് ഏഴ് മണിക്കൂർ. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനമാണ് എമർജൻസി ഡോർ തുറന്നതിനെ തുടർന്ന് വൈകിയത്. നാൽപ്പതോളം യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.