തെക്കുപടിഞ്ഞാറന്‍ ചൈനയെ പിടിച്ചുകുലുക്കി വന്‍ ഭൂചലനം. ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 11 പേര് മരിച്ചു. 122 പേര്‍ക്ക് പരുക്കേറ്റു. സിച്ചുവാന്‍ പ്രവിശ്യയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10.55ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂമിക്കടിയില്‍ ഏകദേശം 16 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്. നാലോളം തുടര്‍ ചലനങ്ങളും ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് ചൈന എര്‍ത്ത് ക്വയ്ക്ക് നെറ്റ്വര്‍ക്ക് സെന്റര്‍ അറിയിച്ചു. നഗരങ്ങളിലെ കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. യിബിനിലെ നഗരത്തിലെ ചാംഗ്നിംഗ്, ഗോംഗ്ഷിയാന്‍ കൗണ്ടികളില്‍ കാര്യമാണ് നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2008 മേയില്‍ സിച്ചുവാനിലുണ്ടായ ഭൂചലനത്തില്‍ 70,000 പേര് കൊല്ലപ്പെട്ടിരുന്നു.