മാർച്ച് 15ന് ന്യൂസിലാൻഡിലെ രണ്ട് മുസ്ലിംപള്ളികളിലുണ്ടായ ആക്രമണത്തിൽ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. ന്യൂസിലാൻഡ് മുസ്ലിം പള്ളിയിലെ ആക്രമണത്തിന്റെ പ്രതികാരമാണ് ശ്രീലങ്കയിലുണ്ടായ ആക്രമണമെന്നാണ് ശ്രീലങ്കൻ ആഭ്യന്തര മന്ത്രി ജെസി അലവത്തുവാല പറഞ്ഞത്. ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.