അടുക്കളയിലേക്ക് ഇരച്ചെത്തുന്ന ആൾക്കൂട്ടം അവിടെ ഉണ്ടായിരുന്നു ഭക്ഷണം രുചിച്ചുനോക്കി. ചിലർ കിടപ്പുമുറികളിലെത്തി സെൽഫി എടുക്കുകയും കട്ടിലിൽ കിടക്കുകയും ചെയ്തു. ഭക്ഷണമേശയ്ക്കു ചുറ്റും പാത്രങ്ങളും മറ്റും പ്രതിഷേധക്കാർ തകർത്തിട്ടു. കെട്ടിടം മുഴുവൻ ശ്രീലങ്കൻ ദേശീയ പതാകയേന്തിയ പ്രതിഷേധക്കാര്‍ വളഞ്ഞു. അടുക്കളയിൽ ഒരുമിച്ചു നിന്ന് പച്ചക്കറികൾ അരിയുന്നതിന്റെയും കിടപ്പുമുറിയിൽ യുവാക്കൾ കിടന്നുറങ്ങുന്നതിന്റെയും വിഡിയോകൾ വൈറലാണ്. (Reuters)
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്. കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ തുടങ്ങിയവരും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.(Reuters)
പരാജയപ്പെട്ട ഒരു നേതാവിനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രാജ്യം ഒന്നിക്കുന്ന ഒരു കാഴ്ച എന്റെ ജീവിതത്തിലുടനീളം ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ എപ്പോഴും ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കും. ഉടന്‍ വിജയം ആഘോഷിക്കും. ഈ കൂട്ടായ്മ തകരരുതെന്ന് സനത് ട്വീറ്റ് ചെയ്തു. രാജിവെക്കാനുള്ള മാന്യത പ്രസിഡന്റ് കാണിക്കണമെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. ഉപരോധം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കോട്ട തകര്‍ന്നിരിക്കുന്നു. ജനശക്തി വിജയിച്ചുവെന്ന് പറഞ്ഞ അദ്ദേഹം പ്രക്ഷോഭകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഇത് നമ്മളുടെ ഭാവിയ്ക്കു വേണ്ടി'യെന്ന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി വളയുന്ന വിഡിയോ ട്വീറ്റു ചെയ്തുകൊണ്ട് സംഗക്കാര പറഞ്ഞു. (Reuters)