ശ്രീലങ്കൻ സ്ഫോടനം: ബോംബ് കണ്ടെത്താൻ പരിശീലനം നൽകാൻ അഞ്ച് നായ്ക്കുട്ടികളെ സൈന്യത്തിന് സമ്മാനിച്ച് അധ്യാപിക
ബോംബ് കണ്ടെത്തുന്നതിന് പരിശീലനം നൽകുന്നതിനാണ് നായ്ക്കുട്ടികളെ നൽകിയത്. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെയാണ് സൈന്യത്തിന് സമ്മാനിച്ചിരിക്കുന്നത്.
കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ശ്രീലങ്കൻ ജനതയുടെ മാനസികാവസ്ഥവയില് ഏറെ മാറ്റമാണുണ്ടായിരിക്കുന്നത്. ഇനിയൊരു ആക്രമണം നേരിടാനുള്ള കരുത്ത് ശ്രീലങ്കക്കാർക്കില്ല.
2/ 6
ഇത് വ്യക്തമാക്കുന്നതാണ് ഒരു അധ്യാപിക തന്റെ അഞ്ച് വളർത്തു നായ്ക്കുട്ടികളെ സൈന്യത്തിന് സമ്മാനിച്ചത്.
3/ 6
ബോംബ് കണ്ടെത്തുന്നതിന് പരിശീലനം നൽകുന്നതിനാണ് നായ്ക്കുട്ടികളെ നൽകിയത്. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെയാണ് സൈന്യത്തിന് സമ്മാനിച്ചിരിക്കുന്നത്.
4/ 6
ഡോ. ഷിരു വിജേമനെയാണ് നായ്ക്കുട്ടികളെ സമ്മാനിച്ചത്. ഒരു അന്താരാഷ്ട്ര ഓപ്പൺ യൂണി വേഴ്സിറ്റിയിലെ അധ്യാപികയാണ് ഇവർ. കൊളംബോ പേജാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
5/ 6
ഒറ്റ കുടുംബത്തിലെ നായ്ക്കളെയാണ് കൈമാറിയത്. പട്ടിക്കുഞ്ഞുങ്ങളുടെ അമ്മയെയും ഇവയ്ക്കൊപ്പം നൽകി. രണ്ട് വയസ് പ്രായമാണ് അമ്മയ്ക്ക്. കുഞ്ഞുങ്ങൾക്ക് ആറ് മാസം പ്രായമുണ്ട്. ബ്രിഗേഡിയർ എ എൻ അമരശേഖരയുടെ വീട്ടിലെത്തിയാണ് ഇവയെ കൈമാറിയത്.
6/ 6
സ്ഫോടക വസ്തുക്കൾ കണ്ടെത്താനുള്ള സൈന്യത്തിന്റെ കഴിവിൽ സ്വാധീനിക്കപ്പെട്ടാണ് നായ്ക്കളെ കൈമാറുന്നതെന്ന് ഇവർ പറഞ്ഞു. എക്സ്പ്ലോസിവ് ഓർഡ്നൻസ് ഡിസ്പോസലിൽ ഇവയ്ക്ക് പരിശീലനം നൽകുമെന്നും ഇവയ്ക്ക് വിവിധ ടാസ്കുകൾ നൽകുമെന്നും സൈന്യം അറിയിച്ചു.