കോവിഡ്19 ഭീതിയിൽ കനത്ത ജാഗ്രത തുടരുന്നതിനിടെ ക്രൊയേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ പരിക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മറ്റൊരു കുട്ടിക്കും പരിക്കേറ്റു.
2/ 13
ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിലെ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നു വീണാണ് ഇവർക്ക് പരിക്കേറ്റത്.
3/ 13
ഭൂചലനത്തെ തുടർന്നു തലസ്ഥാനത്തെ ആശുപത്രികളിലും മറ്റിടങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. ചിലയിടങ്ങളിൽ അഗ്നിബാധയുണ്ടായി.
4/ 13
ഇനിയും ഭൂചലന സാധ്യതയുള്ളതിനാൽ ആളുകൾ വീടുകൾക്കു പുറത്തുതന്നെ തുടരണമെന്നു പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച് പറഞ്ഞു. ജനങ്ങൾ തെരുവുകളിൽ തടിച്ചുകൂടി കൊറോണ വൈറസ് വ്യാപനത്തിനു സാഹചര്യമൊരുക്കരുതെന്നു സർക്കാർ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
5/ 13
ക്രൊയേഷ്യയിൽ 206 പേരിലാണു കോവിഡ് രോഗബാധയുണ്ടായത്, ഒരാൾ മരിച്ചു. ഈ സാഹചര്യത്തിൽ ചെയ്യേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ദാവോർ ബോസിനോവിച് പറഞ്ഞു.
6/ 13
പകർച്ചവ്യാധിയും ഭൂചലനവും ഒരുമിച്ചു വരുമ്പോൾ അതു കൂടുതൽ സങ്കീർണമാണെന്നും ദാവോർ ബോസിനോവിച് പറഞ്ഞു.
7/ 13
140 വര്‍ഷത്തിനിടെ ക്രൊയേഷ്യൻ തലസ്ഥാനത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്.
8/ 13
നഗരത്തിന്റെ ആറു കിലോമീറ്റർ വടക്കായാണു പ്രകമ്പനമുണ്ടായത്. തകർന്നുവീണ കെട്ടിടത്തിന് അടിയിൽനിന്നാണ് ഗുരുതരാവസ്ഥയിൽ 15 വയസ്സുകാരനെ കണ്ടെത്തിയത്.
9/ 13
കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു തലയിൽ പരുക്കേറ്റ മറ്റൊരു കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
10/ 13
തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും അഗ്നിരക്ഷാസേന പ്രവർത്തിച്ചുവരികയാണ്.
11/ 13
തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സൈന്യം രംഗത്തിറങ്ങി. പത്ത് സെക്കന്റോളമാണു പ്രകമ്പനം അനുഭവപ്പെട്ടത്.
12/ 13
ജനങ്ങൾ പുറത്തുതന്നെ തുടരണമെങ്കിലും മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചു നിൽക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
13/ 13
സാഹചര്യങ്ങള്‍ സങ്കീർണമാണ്. കൊറോണ വൈറസ് ഭീഷണിയുള്ളതിനാൽ ജനങ്ങൾ വീടുകൾക്കുള്ളിൽ നിൽക്കണമെന്നാണ് ആദ്യം പറഞ്ഞത്. എന്നാലിപ്പോൾ വീടുകൾക്കു പുറത്തേക്കുപോകാൻ ഞങ്ങൾ ഉപദേശിക്കുന്നു– പ്രധാനമന്ത്രി വ്യക്തമാക്കി.