കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ തമിഴ് മീഡിയം അധ്യാപകനും സ്കൂൾ പ്രിൻസിപ്പലും ഡോക്ടറും ഉൾപ്പെടുന്നു. പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
2/ 7
സംശയത്തിന്റെ പശ്ചാത്തലത്തിൽ 106 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ചോദ്യം ചെയ്ത് വരികയാണെന്ന് കൊളംബോ പേജ് റിപ്പോർട്ട് ചെയ്യുന്നു.
3/ 7
അറസ്റ്റിലായ തമിഴ് മീഡിയം അധ്യാപകനിൽ നിന്ന് അമ്പതോളം സിംകാർഡുകളും കുറ്റകരമായ മറ്റ് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
4/ 7
കൽപിതിയ പൊലീസും നാവിക സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.
5/ 7
വാവുനിയയിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പത്ത് പേർ പിടിയിലായി. പരിശോധന നടക്കുന്നതിനെ തുടർന്ന് പ്രധാന റോഡുകൾ മണിക്കൂറുകളോളം ബ്ലോക്ക് ചെയ്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
6/ 7
ദംഗേദാരയിൽ നടത്തിയ പരിശോധനയിലാണ് സ്കൂൾ പ്രിൻസിപ്പലും ഡോക്ടറും അറസ്റ്റിലായത്.
7/ 7
നാഷണൽ തൗഹീദ് ജമാഅത്തയുടെ നേതൃത്വത്തിൽ നടത്തി വന്ന സ്കൂളായിരുന്നു ഇത്. ഇവിടെ ഉപദേശകനായി പ്രവർത്തിക്കുകയായിരുന്നു ഡോക്ടർ.