പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏറെക്കാലമായി വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നതായി അധ്യാപിക സമ്മതിച്ചത്. വിദ്യാർഥിയിൽനിന്ന് താൻ ഗർഭിണിയാണെന്നും ഇവർ വെളിപ്പെടുത്തി. വിദ്യാർഥിയുമായി പരിചയപ്പെട്ട് രണ്ടാം ദിവസം തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും ഇവർ പറഞ്ഞു. ഭർത്താവില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചത്.
2016 ഒക്ടോബർ പകുതി മുതലാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം ആരംഭിച്ചതെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞു. സ്കൂൾ കാമ്പസിനുള്ളിൽ പോലും അവർ പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നതിന് തെളിവുകളും പൊലീസ് കണ്ടെടുത്തു.. തിരികെ പോകുന്ന വഴിയിൽ കാറിലും പൂന്തോട്ടത്തിലും ഇലർ നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.
സ്കൂളിലെ ഏറ്റവും മികച്ച അധ്യാപികയെന്ന നിലയിൽ പേരെടുത്ത് നിൽക്കുന്ന സമയത്താണ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അവർ ഉൾപ്പെടുന്നത്. വിദ്യാർഥിയുമായുള്ള അധ്യാപികയുടെ അവിഹിത ബന്ധം ശരിക്കും ഞെട്ടിക്കുന്നതാണെന്ന് അലസ്ബറി ക്രൗൺ കോടതി പറഞ്ഞു. 18 വയസ്സിന് താഴെയുള്ള കൌമാരക്കാരനുമായുള്ള ലൈംഗികബന്ധം ഇംഗ്ലണ്ടിൽ ക്രിമിനൽ കുറ്റമാണ്. കേസിൽ വാദം തുടരുകയാണ്.