Ajith Kumar വാർത്ത

     ‘തല’ എന്നറിയപ്പെടുന്ന ഇന്ത്യൻ ചലച്ചിത്ര നടൻ അജിത്ത് കുമാർ ൻ്റെ സ്ക്രീൻ നാമം അജിത്ത് എന്നാണ്.’തല’ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത് എ ആർ മുരുകദോസിന്റെ ധീനയിലൂടെയാണ്,അദ്ദേഹം ഒരു ‘മാസ് ഹീറോ’ ആകുകയും ചെയ്തു.കോളിവുഡ് സിനിമ ലോകത്തെ ഏറ്റവും വലിയ

    സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് അജിത്ത്.എളിമയ്ക്കും വിനയത്തിനും പേരുകേട്ട വളരെ സ്വകാര്യമായ വ്യക്തിയാണ് അജിത്ത് മൂന്ന്

    പതിറ്റാണ്ടിലേറെയായി കോളിവുഡിന്റെ ഹൃദയസ്പർശി യായ അദ്ദേഹം 1990-ൽ ചലച്ചിത്രമേഖലയിൽ തന്റെ യാത്ര ആരംഭിച്ചു,ഇതുവരെ തമിഴിൽ അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.അദ്ദേഹത്തെ ‘കോളിവുഡിന്റെ ജോർജ്ജ് ക്ലൂണി’ എന്നും വിളിക്കുന്നു.അഭിനയത്തിന് പുറമെ ഒരുപാട് കഴിവുകൾ ഉള്ള ആളാണ് അജിത്ത്. കാർ റേസിംഗ് മുതൽ ബൈക്ക് റേസിംഗ് വരെ, ഫോട്ടോഗ്രാഫി മുതൽ എയറോമോഡലിംഗ് വരെ,അന്താരാഷ്ട്ര വേദിയിലും ഫോർമുല ചാമ്പ്യൻഷിപ്പുകളിലും മത്സരിക്കുന്ന ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം.ഇന്ത്യൻ സെലിബ്രിറ്റികളുടെ വാർഷിക വരുമാനത്തെ അടിസ്ഥാനമാക്കി, ഫോബ്സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയിൽ മൂന്ന് തവണ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

     

                കുടുംബം

     

    അജിത് കുമാർ 1971 മെയ് 1 ന് ഇന്ത്യയിലെ ഹൈദരാബാദിൽ ജനിച്ചു.അദ്ദേഹത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യം കേരളത്തിലെ പാലക്കാട് സ്വദേശിയാണ്.അമ്മ മോഹിനി പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശിയാണ്.നടന് രണ്ട് സഹോദരന്മാരുണ്ട്, രണ്ട് ഇളയ ഇരട്ട സഹോദരിമാരും ഉണ്ടായിരുന്നു, ഇരുവരും ചെറുപ്പത്തിൽ തന്നെ മരിച്ചു.2000 മാർച്ച് 24 ന്, ഏതാനും വർഷത്തെ പ്രണയത്തിന് ശേഷം അദ്ദേഹം ചെന്നൈയിൽ വച്ച് നടി ശാലിനിയെ വിവാഹം കഴിച്ചു.അദ്ദേഹത്തിന് രണ്ട് മക്കളാണ് ഉള്ളത് അനൗഷ്ക കുമാർ, അധ്വിക് കുമാർ.

     

     അഭിനയ ജീവിതത്തിന് മുൻപ്

    ഹയർസെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ് പത്താം ക്ലാസിൽ പഠിക്കുമ്പോൾ അജിത്ത് ആശാൻ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് പഠനം ഉപേക്ഷിച്ചു. പിന്നീട് എൻഫീൽഡ് കമ്പനിയിൽ അപ്രന്റീസായി ജോലി ലഭിക്കുകയും മെക്കാനിക്കായി ആറുമാസത്തെ പരിശീലനം ലഭിക്കുകയും ചെയ്തു. പിന്നീട് വസ്ത്ര കയറ്റുമതി കമ്പനിയിൽ അപ്രന്റീസായി ചേർന്നു. ഒടുവിൽ അദ്ദേഹം ഒരു ബിസിനസ്സ് ഡെവലപ്പറായി മാറുകയും ചെയ്തു. ശേഷം, മൂന്ന് പങ്കാളികൾക്കൊപ്പം തുണിത്തരങ്ങൾ വിതരണം ചെയ്യുന്ന ഒരു ടെക്സ്റ്റൈൽസ് ബിസിനസ്സ് അജിത്ത് ആരംഭിച്ച ശേഷം പ്രതീക്ഷിച്ച പോലെ വിജയിക്കത്തത്തിനെ തുടർന്ന് അജിത് വസ്ത്ര വ്യവസായത്തിൽ മറ്റൊരു ജോലി ഏറ്റെടുത്തു. ഈ കാലയളവിൽ,ജോലിക്ക് പുറമേ അജിത്ത് മോഡലിംഗ് അസൈൻമെന്റുകളിലും പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് ഹെർക്കുലീസ് സൈക്കിൾ ആൻഡ് മോട്ടോർ കമ്പനിക്ക് വേണ്ടി ഒരു പരസ്യചിത്രം നിർമ്മിക്കുന്നതിനിടയിൽ പി.സി. ശ്രീറാം അദ്ദേഹത്തിന് ഒരു നടനാകാനുള്ള രൂപമുണ്ടെന്ന് മനസ്സിലാക്കി.അദ്ദേഹത്തെ പ്രത്യേകമായി സ്കൗട്ട് ചെയ്തു.

       കരിയർ

    എൻ വീട് എൻ കണവർ (1990) എന്ന ചിത്രത്തിലെ ഒരു സ്കൂൾ കുട്ടിയായി ഒരു രംഗത്തിലൂടെയാണ് അജിത്ത് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പ്രേമ പുസ്തകം (1993) എന്ന തെലുങ്ക് റൊമാന്റിക് നാടകത്തിൽ തന്റെ ആദ്യ നായക വേഷത്തിൽ അദ്ദേഹം അഭിനയിച്ചു.1993-ൽ സെൽവയുടെ അമരാവതിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വഴിത്തിരിവ്, അതിൽ അദ്ദേഹം സോളോ ഹീറോ ആയി അരങ്ങേറ്റം കുറിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, അരവിന്ദ് സ്വാമി അഭിനയിച്ച പാസമലർ വിജയ് നായകനായ രാജവിൻ പാർവയിലെ എന്നീ ചിത്രങ്ങളിൽ അദ്ദേഹം സ്വഭാവ വേഷങ്ങൾ ചെയ്തു. കുടുംബ നാടകമായ പവിത്രയിലും അദ്ദേഹം അഭിനയിച്ചു.വാണിജ്യപരമായി വിജയിച്ച അജിത്തിന്റെ ആദ്യ ചിത്രം ആസൈ (1995) ആയിരുന്നു. മണിരത്‌നം നിർമ്മിച്ച് വസന്ത് ആണ് സംവിധാനം ചെയ്തത്.നായകനെന്ന നിലയിൽ അജിത്തിന്റെ കരിയറിലെ ആദ്യത്തെ വലിയ ഹിറ്റ് ചിത്രമായാണ് ഇത് അറിയപ്പെടു ന്നത്.കാതൽ കോട്ടൈ, കാതൽ മന്നൻ, അമർക്കളം ,കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ,മുഗവാരി, ധീന,സിറ്റിസൺ,വില്ലൻ , അട്ടഗാസം,ബില്ല,വീരം,ആസൽ,ആരംഭം,യെന്നൈ അറിന്താൽ,വിശ്വാസം,വിവേകം,നേർകൊണ്ട പാർവൈ, വലിമൈ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ 60 തോളം ചിത്രങ്ങളിൽ അജിത്ത് ഇന്നേവരെ അഭിനയിച്ചു.

      അവാർഡ്സ്

    ഫിലിംഫെയർ അവാർഡ്സ് 3 പ്രാവശ്യവും, സിനിമാ എക്സ്പ്രസ് അവാർഡുകൾ 3 പ്രാവശ്യം ലഭിച്ചു.

    ദിനകരൻ സിനിമാ അവാർഡുകൾ 1 പ്രാവശ്യം.സർക്കാർ ഓണററി അവാർഡുകൾ 5 പ്രാവശ്യം ജയിച്ചു.സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ 2 പ്രാവശ്യം,

    തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 3 പ്രാവശ്യം,

    വിജയ് അവാർഡുകൾ 4,

    മറ്റ് 17 ബഹുമതികളും ലഭിച്ചു.

    താൽപ്പര്യങ്ങൾ

    സിനിമയ്ക്ക് പുറമെ പല കാര്യങ്ങളിലും അഭിനിവേശമുള്ളയാളാണ് താരം. ഒപ്പം ഓരോന്നിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കാർ, ബൈക്ക് റേസിംഗ് ,റൈഫിൾ ഷൂട്ടിംഗ്,എയറോമോഡലിംഗ്, ഫോട്ടോഗ്രാഫി, പാചകം, വായന,കൂടാതെ മികച്ച പരിശീലനം ലഭിച്ച പൈലറ്റും പൈലറ്റ് ലൈസൻസും ഉള്ളയാളാണ് അജിത്ത്.ചെറുപ്പം മുതലേ അജിത്തിന് കാർ റേസിംഗോടുള്ള അഭിനിവേശം വളരെ വലുതായിരുന്നു. 2003- ലെ ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പിൽ ഡ്രൈവ് ചെയ്തു. 2010 ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു.ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ മോട്ടോർ കാർ ഡ്രൈവറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ തല അജിത്ത് നാല് സ്വർണമടക്കം ആറ് മെഡലുകൾ നേടിയിട്ടുണ്ട്.

    മറ്റ് പ്രവൃത്തികൾ

    സ്വയം ശുചിത്വവും പൗരബോധവും പ്രോത്സാഹിപ്പിക്കുന്നതിനും നഗര വ്യാപനത്തിന്റെ പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിനുമായി അജിത്ത് തന്റെ മാതാപിതാക്കളുടെ പേരിൽ “മോഹിനി-മണി ഫൗണ്ടേഷൻ” എന്ന സംഘടന ആരംഭിച്ചു .