Amala Paul

അമല പോൾ വാർത്ത (Amala Paul News in Malayalam)

    ഇന്ത്യൻ സിനിമ നടി അമല പോൾ, 2009ൽ മലയാള സിനിമ സംവിധായകൻ ലാൽജോസിന്റെ “നീലത്താമര”യിലൂടെയാണ് ആദ്യമായി സിനിമ വേദിയിലേക്കു കാൽ ചുവട് വെക്കുന്നത്.

    2010ൽ ഇറങ്ങിയ റൊമാന്റിക് ഡ്രാമ സിനിമയായ “മൈന”യിലൂടെയാണ് നടി ഏറെ ശ്രദ്ധേയയാകുന്നത്.

    2011ൽ തമിഴ് സിനിമ സംവിധായകൻ വിജയുടെ “ദൈവ തിരുമകൾ” എന്ന സിനിമയിലെ ശ്വേത രാജേന്ദ്രൻ എന്ന കഥാപാത്രത്തിലൂടെ നടി വളരെയധികം പ്രശംസകൾകർഹയായി. ശേഷം രാം ഗോപാൽ വർമയുടെ “ബേജവാടാ”(bejawada)യിലൂടെ  അമല പോൾ തെലുങ്ക് സിനിമയിൽ തുടക്കം കുറിക്കുകയും തുടർന്നു ചെയ്ത തമിഴ് തെലുങ്കു സിനിമകളിലൂടെ  തന്റെ മികച്ച അഭിനയം കൊണ്ട് വെള്ളിത്തിരയിൽ അടയാളം പതിപ്പിക്കുകയും ചെയ്തു.

    പ്രശസ്ത സംവിധായകൻ ഡോ. ബിജു സംവിധാനം ചെയ്യുകയും, പതിനഞ്ചാമത് ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ ഗോബ്ലറ്റ് അവാർഡിനുള്ള മത്സര വിഭാഗത്തിൽ  

    പ്രദർശിപ്പിക്കുകയും ചെയ്ത “ആകാശത്തിന്റെ നിറം” എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.

    2013 ൽ  വി. വി വിനായക് സംവിധാനം ചെയ്യുകയും രാം ചരൻ ഒപ്പം അഭിനയിക്കുകയും ചെയ്ത “നായക് “(naayak) എന്ന സിനിമയിൽ നായികയായി അഭിനയിക്കുകയും, തുടർന്ന്, സിനിമ വൻ വിജയമാവുകയും ചെയ്തു.

    ശേഷം വിജയുടെ ഒപ്പം അഭിനയിച്ച “തലൈവ”യിലൂടെയും ഫഹദ് ഫാസിൽനോടൊപ്പം അഭിനയിച്ച “ഒരു ഇന്ത്യൻ പ്രണയകഥ”യിലൂടെയും സിനിമ കാണിക്കൾക്കിടയിൽ പ്രത്യേക സ്ഥാനം പിടിച്ചടക്കുകയും ചെയ്തു. “ഒരു ഇന്ത്യൻ പ്രണയകഥ”യിൽ കാഴ്ച വെച്ച അയ്റിൻ ഗാർഡനർ ( irene gardner) എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള സൈമ അവാർഡ് ലഭിക്കുകയും ചെയ്തു.

    2014ൽ ഇറങ്ങിയ “വേലായില്ല പട്ടദാരി”(Velaiilla Pattadhari)

    എന്ന പടത്തിൽ ധനുഷിനോടൊപ്പം  കാഴ്ചവെച്ച പ്രകടനവും, 2015ൽ രാജേഷ് പിള്ളൈയുടെ “മിലി” എന്ന പടത്തിലെ പ്രകടനവും വളരെ മികവുറ്റത് തന്നെ ആയിരുന്നു.

    ഇതിനെ തുടർന്ന് 2016ൽ “ഷാജഹാനും പരീക്കുട്ടിയും”, “2 പെൺകുട്ടികൾ”, “അമ്മ കണക്കു ” ( Amma kanakku) എന്നീ ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ നൽകി.

    ശേഷം 2017ൽ “ഹെബ്ബുലി” (Hebbuli) എന്ന ചിത്രത്തിലൂടെ അമല പോൾ കന്നഡയിൽ അരങ്ങേറ്റം കുറിക്കുകയും തുടർന്ന് ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

    സിനിമയിലേക് 

    1991ൽ എറണാംകുളം ജില്ലയിലെ ആലുവയിൽ പോൾ 

    വർഗീസിനും അന്നിസ് പോളിനുമാണ് അമല പോൾ ജനിക്കുന്നത് . നിർമല ഹയർ സെക്കന്ററി സ്കൂൾ ആലുവയിൽ, ഹൈസ്കൂൾ പഠനം പൂർത്തിയാക്കവെ തന്നെ സിനിമ അഭിനയത്തിനോട് വളരെ താല്പര്യം കാണിച്ചിരുന്നു. തുടർന്നുള്ള ഹയർ സെക്കൻഡറി പഠനം ആലുവ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പൂർത്തിയാക്കുകയും, ശേഷം കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ ബി.എ. ഇംഗ്ലീഷിൽ ബിരുദത്തിനു വേണ്ടി പഠിക്കവേ ആണ് നടിയുടെ മോഡൽ പ്രൊഫൈൽ മലയാളം സംവിധായകൻ ലാൽ ജോസിന്റെ ശ്രദ്ധിയിൽ പെടുന്നതും അതിനെ തുടർന്ന് “നീലത്താമര” എന്നാ പടത്തിലൂടെ സിനിമ ലോകത്തേക്ക്‌ കയറി വരുന്നതിന് അവസരം ലഭിക്കുകയും ചെയ്യുന്നത്.

    പിന്നീട് 2010 ലെ പ്രഭു സോളോമോന്റെ “മൈന” (Mynaa) എന്ന പടത്തിലൂടെ അമല തന്റെ കഴിവ് തെളിയിക്കുകയും വെള്ളിത്തിരയിൽ ഏറെ ശ്രദ്ധേയയാകുകയും ചെയ്തു.

    തുടർന്ന് അഭിനയിച്ച പടങ്ങളിലൂടെ അമല പോൾ തന്റെ പ്രേക്ഷകരുടെ പ്രിയനടിയാകുകയും സിനിമ ലോകത്തിനു ഗംഭീരമായ കഥാപാത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.

    അമലയുടെ പിന്നാലെ അമലയുടെ സഹോദരൻ  അഭിജിത് പൗളും പിന്നീട് സിനിമയിലെക്ക്‌ കടന്നു വന്നു.

     അഭിനയകാലത്തിനിടയിൽ അമല എന്ന് പേരുള്ള ഒരു നടി ആദ്യമേ ആ പേരിൽ പ്രശസ്ഥയായി ഉള്ളതിനാൽ അമല പോൾ  തന്റെ പേര് അമലയിൽ നിന്ന് അനഘ എന്ന് മാറ്റിയെങ്കിലും പിന്നീട് ജന്മനാമമായ അമലയിലേക് തന്നെ തിരിച്ചു വരുകയും ചെയ്തു.

    സിനിമയുടെ ആദ്യഘട്ടങ്ങളിൽ  ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും, നിലവിൽ ആരാധകർ ഏറെയുള്ള ഒരു താരം തന്നെയാണ് അമല പോൾ എന്ന കഴിവുറ്റ നടി .

    നേട്ടങ്ങൾ 

    2011ൽ ഇറങ്ങിയ “മൈന” എന്ന ചിത്രത്തിന്  മികച്ച നടിയും മികച്ച നവാഗത നടിയെന്ന പദവിക്കും അമൃത- ഫെഫ്ക ഫിലിം അവാർഡ്സ്,എഡിസൺ അവാർഡ്സ്,

    തമിഴ് നാട് സ്റ്റേറ്റ് ഫിലിം അവാർഡ്സ്, എം ജി ആർ – ശിവാജി അവാർഡ്സ്, വിജയ് അവാർഡ്സ്  എന്നിവ കരസ്തമാക്കി.

    2012ൽ  “ദൈവ തിരുമകൾ”  എന്ന ചിത്രത്തിന് യൂത്ത് ഐക്കൺ, തെന്നിന്ത്യൻ സിനിമയിലെ വളർന്നുവരുന്ന വനിതാ താരം എന്നീ പദവികൾക് ജയ അവാർഡ്സ്,1ആം സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് എന്നിവ ലഭിക്കുകയും

    2013ൽ “റൺ ബേബി റൺ” എന്ന ചിത്രത്തിന് മികച്ച നടിയെന്ന പദവിക്ക് 2ആം സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സും, 2014ൽ “ഒരു ഇന്ത്യൻ പ്രണയകഥ”ക്ക് മികച്ച നടി എന്ന പദവിക്ക്‌

    വനിതാ ഫിലിം അവാർഡ്സ്, ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്സ്, 3ആം സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ്, അമൃത ഫിലിം അവാർഡ്സും നേടി.

    2015ൽ “വേലായില്ല പട്ടദാരി”എന്ന ചിത്രത്തിൽ മികച്ച പ്രകടനത്തിന് ദി ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവിഷൻ അവാർഡ്സ് എന്നിവ ലഭിക്കുകയും, 2016ൽ “മിലി” എന്ന ചിത്രത്തിലെ അഭിനയമികവിന് 11ആം രാമു കാര്യാട്ട് അവാർഡ്സ്, ഫിലിംഫയർ അവാർഡ്സ് സൗത്ത് ലഭിക്കുകയും ചെയ്തു.

    പിന്നീട് 2019ൽ  “ആദാഈ” (aadai) എന്ന ചിത്രത്തിന് 

    മികച്ച നായിക വേഷത്തിന്  ബിഹായ്‌ൻഡ് വുഡ്‌സ് ഗോൾഡ് മെഡൽ,  ക്രിട്ടിക് ചോയ്സ് മൂവി അവാർഡ്സ് – തമിഴ്, തമിഴ് സിനിമ ജേർണയലിസ്റ്റ് ഡൈലിസ് 

    അസോസിയേഷൻ അവാർഡ്സ് (Tamil Cinema Journalist Dailies Association Awards) എന്നിവ കരസ്തമാകുകയും ചെയ്തു.