മാറിയ ലോകക്രമത്തിൽ തികച്ചും ചരിത്ര പ്രധാനമായ ഒരു ദൗത്യവുമായാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് വരുന്നത്. മേഖലയ്ക്ക് നിർണായകമായൊരു സന്ദേശമാണ് അദ്ദേഹത്തിന്റെ രണ്ടു ദിവസത്തെ സന്ദർശനം നൽകുന്നത്. ഇന്ത്യ മേഖലയിലെ നിർണായക ശക്തിയാണെന്നും അതിനെ അമേരിക്ക വിലമതിക്കുന്നു എന്നും അത് അതിന് അർത്ഥമുണ്ട്. ഇരു രാജ്യങ്ങൾ തമ്മിലും അവിടത്തെ ജനങ്ങൾ തമ്മിലും ഉള്ള ബന്ധം ശക്തമാക്കുന്നതിന് ഈ സന്ദർശനം കൂടുതൽ സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.