ദുൽഖർ സൽമാൻ ( Dulquer Salmaan News in Malayalam)

  ദുൽഖർ സൽമാൻ ( dulquer salman) ഒരു ഇന്ത്യൻ നടനും പിന്നണി
  ഗായകനും ചലച്ചിത്ര നിർമ്മാതാവുമാണ്, അദ്ദേഹം പ്രധാനമായും
  മലയാള ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്നയാളാണ്. ഏതാനും തമിഴ്
  , ഹിന്ദി , തെലുങ്ക് ഭാഷാ ചിത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .
  നാല് ഫിലിം ഫെയർ അവാർഡുകൾ സൗത്ത് , ഒരു കേരള സ്റ്റേറ്റ് ഫിലിം
  അവാർഡ് എന്നിവ നേടിയിട്ടുണ്ട് മോളിവുഡിലെ രാജകുമാരൻ
  എന്നറിയപ്പെടുന്ന ദുൽഖർ ബോളിവുഡിൽ വൻ ജനശ്രദ്ധ
  നേടിയിരിക്കുകയാണ്. സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെ കരിയർ
  ആരംഭിച്ച ദുൽഖറിന് സിനിമപ്രമികളിൽ നിന്നും സ്നേഹം സമ്പാദിക്കാൻ
  ഒട്ടും സമയം വേണ്ടിവന്നില്ല.ഇന്ത്യയിലെ തന്നെ ഫാഷനിസ്റ്റകളിൽ
  ഒരാളാണ് ദുൽഖർ. ആകൃഷ്ടമായ രൂപഭാവങ്ങൾ ഉള്ള താരം ആദ്യ
  സിനിമ മുതൽ തന്നെ യുവാക്കളുടെ ഹരമായ മാറി.
  മുൻകാല ജീവിതം
  1986 ജൂലൈ 28ന് കൊച്ചിയിലാണ് ദുൽഖർ സൽമാൻ (35 വയസ്സ്)
  ജനിച്ചത് .മലയാളത്തിൻ്റെ മെഗാ സ്റ്റാർ നടൻ മമ്മൂട്ടിയുടെയും(
  Mamooty)
  ഭാര്യ സുൽഫത്തിന്റെയും രണ്ടാമത്തെ കുട്ടിയാണ് ദുൽഖർ .
  അദ്ദേഹത്തിന് ഒരു മൂത്ത സഹോദരിയുണ്ട്, സുറുമി. പ്രൈമറി തല
  വിദ്യാഭ്യാസം കൊച്ചി വൈറ്റിലയിലെ ടോക് – എച്ച് പബ്ലിക് സ്കൂളിൽ
  നിന്നും പൂർത്തിയാക്കിയ ദുൽഖർ ( Dulquer salmaan)
  സെക്കൻഡറി തല വിദ്യാഭ്യാസം ചെന്നൈയിലെ ശിഷ്യ സ്കൂളിലും
  പൂർത്തിയാക്കി . തുടർന്ന് അദ്ദേഹം അമേരിക്കയിലേക്ക് താമസം
  മാറുകയും പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ്
  മാനേജ്‌മെന്റിൽ ബിരുദം നേടുകയും ചെയ്തു . ബിരുദപഠനത്തിന് ശേഷം
  അമേരിക്കയിൽ ജോലി ചെയ്ത അദ്ദേഹം പിന്നീട് ദുബായിൽ ഐ.ടി
  ബിസിനസ് മേഖലയിൽ ജോലി ചെയ്യുകയും ചെയ്തു. തൻ്റെ വഴി
  ഇതല്ലന്ന് മനസ്സിലാക്കിയ അദ്ദേഹം പിന്നീട് അഭിനയത്തിൽ ഒരു കൈ

  നോക്കാൻ തീരുമാനിച്ചു. ശേഷം മുംബൈയിലെ ബാരി ജോൺ ആക്ടിംഗ്
  സ്റ്റുഡിയോയിൽ മൂന്ന് മാസത്തെ കോഴ്‌സിൽ ചേരുകയും ചെയ്തു .
  കരിയർ
  2012-ൽ, ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ
  (second show)
  എന്ന സിനിമയിലൂടെ നായകനായി അഭിനയത്തിൽ അരങ്ങേറ്റം
  കുറിച്ചു.ദുൽഖറിൻ്റെ അഭിനയ ശൈലിക്ക് ധാരാളം പ്രശംസ ലഭിച്ചു.
  ചിത്രം വാണിജ്യപരമായി വിജയിച്ചു.
  അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടൽ (2012) എന്ന ചിത്രത്തിലാണ്
  സൽമാൻ അടുത്തതായി അഭിനയിച്ചത് . ചിത്രം ബോക്‌സോഫീസിലും
  വലിയ വിജയമായി മാറി.ചിത്രത്തിൽ ഫൈസിയെന്ന കഥാപാത്രം
  അവതരിപ്പിച്ചതിന് അദ്ദേഹം വൻ പ്രശംസ നേടി.അദ്ദേഹത്തിൻ്റെ
  മൂന്നാമത്തെ ചിത്രം ചിത്രംരൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത
  ക്രൈം ത്രില്ലറായ തീവ്രം (2012)ആയിരുന്നു.
  2013-ൽ, മാർട്ടിൻ പ്രക്കാട്ടിന്റെ ( Martin prakkat)ഹാസ്യ നാടകമായ
  എബിസിഡി:അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേശിയിൽ അദ്ദേഹം
  അഭിനയിച്ചു, അതിൽ "ജോണി മോനെ ജോണി" എന്ന ഗാനം പാടി
  അദ്ദേഹം ഗാനരംഗത്തിൻ്റ അരങ്ങേറ്റം കുറിച്ചു.ദുൽഖർ അഭിനയിച്ച
  സിനിമയും ഗാനവും വൻ ഹിറ്റായി മാറി.തുടർന്ന് അതേ വർഷം 5
  സുന്ദരികൾ എന്ന ആന്തോളജി സിനിമയിൽ അമൽ നീരദിന്റെ കുള്ളന്റെ
  ഭാര്യ എന്ന വിഭാഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം . ഈ ചിത്രം
  നിരൂപക പ്രശംസ നേടി, പിന്നീട് സമീർ താഹിർ (Sameer thahir)
  സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി (2013) എന്ന
  റോഡ് മൂവിയിൽ സൽമാൻ അഭിനയിച്ചു . ഛായാഗ്രാഹകൻ
  അളഗപ്പന്റെ റൊമാന്റിക് ഡ്രാമ ആയ പട്ടം പോലെ (2013)യില്
  കാർത്തിക് എന്ന കഥാപാത്രത്തെ ദുൽഖർ അവതരിപ്പിച്ചു, പുതുമുഖ
  നടിയായ മാളവിക മോഹനൻ ആയിരുന്നു ചിത്രത്തിലെ നായിക .
  ശേഷം 2014-ൽ,നസ്രിയ നസീമിനൊപ്പം ( Nazriya nazim)
  സലാല മൊബൈൽസിൽ ദുൽഖർ മറ്റൊരു റൊമാന്റിക് വേഷം
  ചെയ്തു , അതേ വർഷം തമിഴ്-മലയാളം ദ്വിഭാഷയായ വായ് മൂടി
  പേസവും എന്ന ചിത്രത്തിലാണ് അദ്ദേഹം പിന്നീട് അഭിനയിച്ചത്
  .ചിത്രത്തിൻ്റെ തമിഴ് പതിപ്പിന് നല്ല സൂപ്പർ ഹിറ്റായി മാറുകയും
  ചെയ്തു . ദുൽഖർ തന്നെയാണ് തമിഴിൽ ഡബ് ചെയ്തത്, അത്
  താരത്തിന് കൂടുതൽ സ്വീകാര്യത നേടി കൊടുത്തു

  അഞ്ജലി മേനോന്റെ റൊമാന്റിക് കോമഡി നാടകമായ ബാംഗ്ലൂർ
  ഡേയ്‌സിൽ (bangalore days)
  (2014), നിവിൻ പോളിയും നസ്രിയ നസീമും ഫഹദ് ഫാസിൽ
  എന്നിവരോടൊപ്പം ദുൽഖർ അർജുനായി അഭിനയിച്ചു. ഈ ചിത്രം
  ബ്ലോക്ബസ്റ്റ്റർ ഹിറ്റ് ആകുകയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ
  മലയാളം ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു, അതേ വർഷം ലാൽ
  ജോസിൻ്റെ സംവിധാനം ചെയ്ത വിക്രമാദിത്യനിൽ നമിത
  പ്രമോദ്,ഉണ്ണി മുകുന്ദൻ എന്നിവരോടാപ്പം അഭിനയിച്ചു . ചിത്രം
  വാണിജ്യ വിജയമായിരുന്നു. തുടർന്ന് രഞ്ജിത്തിന്റെ ഞാൻ എന്ന
  സിനിമയിൽ (2014) അഭിനയിച്ചു.
  2015-ൽ അദ്ദേഹം ജെനുസ് മുഹമ്മദിന്റെ റൊമാന്റിക് കോമഡി
  ചിത്രമായ 100 ഡേയ്‌സ് ഓഫ് ലവിൽ അഭിനയിച്ചു.തുടർന്ന് തമിഴ്
  റൊമാന്റിക് നാടകമായ ഓ കാതൽ കൺമണി (ഓ കെ കണ്മണി)എന്ന
  ചിത്രത്തിലും തൻ്റെ അഭിനയ മികവ് കാഴ്ചവെച്ചു,രണ്ടിലും നിത്യ
  മേനോൻ (Nithya menon)
  ആയിരുന്നു നായിക. ഓ കെ കണ്മണി ( OK kanmani) ബ്ലോക്ബസ്റ്റർ ഹിറ്റ്
  ആയിരുന്നു.ശേഷം അതേ വർഷം മാർട്ടിൻ പ്രക്കാട്ടിന്റെ( Martin prakkat)
  ചാർലി എന്ന ചിത്രത്തിലാണ് ദുൽഖർ അടുത്തതായി ടൈറ്റിൽ
  കഥാപാത്രത്തെ അവതരിപ്പിച്ചത്(2015). ഈ ചിത്രം നിരൂപകരിൽ നിന്ന്
  വൻ പ്രശംസ ലഭിക്കുകയും ബോക്സ് ഓഫീസ് ഹിറ്റ് ആകുകയും
  ചെയ്തു.
  2016-ൽ സമീർ താഹിർ( Sameer thahir) സംവിധാനം ചെയ്ത, സായ്
  പല്ലവിക്കൊപ്പം ദുൽഖർ അഭിനയിച്ച കലി വാണിജ്യപരമായി
  വിജയമായിരുന്നു.തുടർന്ന് അതേ വർഷം അദ്ദേഹം രാജീവ് രവിയുടെ
  ആക്ഷൻ ഡ്രാമ കമ്മട്ടിപ്പാടത്തിൽ അഭിനയിച്ചു. ചിത്രം സാമ്പത്തിക
  വിജയമായിരുന്നു. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലും ദുൽഖർ
  പ്രത്യക്ഷപെട്ടു.
  തുടർന്ന് 2017 – ൽ സത്യൻ അന്തിക്കാടിന്റെ കുടുംബ ഡ്രാമ ചിത്രമായ
  ജോമോന്റെ സുവിശേഷങ്ങളിൽ അഭിനയിച്ചു. ചിത്രം
  വാണിജ്യപരമായി മികച്ച പ്രകടനം കാഴ്ചവച്ചു. അതേ വർഷം അമൽ
  നീരദിന്റെ ആക്ഷൻ-അഡ്വഞ്ചർ ചിത്രമായ കോമ്രേഡ് ഇൻ അമേരിക്കയിൽ
  ആയിരുന്നു അദ്ദേഹം അടുത്തതായി അഭിനയിച്ചത്.​​ശേഷം പറവ എന്ന
  ചിത്രത്തിൽ ഇമ്രാൻ എന്ന കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.തുടർന്ന്
  മലയാളം-തമിഴ് ദ്വിഭാഷാ ചിത്രമായ സോളോയിൽ (2017) നാല്
  വേഷങ്ങൾ അവതരിപ്പിച്ചു .ബിജോയ് നമ്പ്യാർ ആണ് ചിത്രം

  സംവിധാനം ചെയ്തത്. പിന്നീട് നടി സാവിത്രിയുടെ ജീവചരിത്രമായ
  മഹാനടി(Mahanadi)
  എന്ന ചിത്രത്തിലൂടെ ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ചിത്രം
  ബോക്സ് ഓഫീസിൽ വാണിജ്യ വിജയം നേടി. ചിത്രത്തിൽ ദുൽഖർ
  സൽമാൻ ജെമിനി ഗണേശനെ അവതരിപ്പിച്ചത് വൻ പ്രശംസ നേടി. അതേ
  വർഷം തന്നെ സൽമാൻ കർവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ
  അരങ്ങേറ്റം കുറിച്ചു . അദ്ദേഹത്തിൻ്റെ പ്രകടനം ധാരാളം പ്രശംസ നേടി.
  2019- ൽ ബിസി നൗഫൽ സംവിധാനം ചെയ്ത മലയാളം റൊമാന്റിക്
  കോമഡി ചിത്രമായ ഒരു യമണ്ടൻ പ്രേമകഥയിൽ അദ്ദേഹം അഭിനയിച്ചു
  . പിന്നീട് അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ ദി സോയ
  ഫാക്ടർ – ൽ സോനം കപൂറിനൊപ്പം അഭിനയിച്ചു.ശേഷം 2020 – ൽ
  കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് റൊമാൻ്റിക് ഡ്രാമ
  ചിത്രത്തിൽ അഭിനയിച്ചത് .
  2020-ൽ ദുൽഖർ വേഫെറർ ഫിലിംസ് (wayferer films) എന്ന നിർമ്മാണ
  കമ്പനി ആരംഭിച്ചു.വരനെ ആവശ്യമുണ്ട് എന്ന കുടുംബ നാടക
  ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും കൂടാതെ അതേ ചിത്രത്തിലൂടെ
  നിർമ്മാതാവായ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
  ചിത്രം നല്ല അവലോകനങ്ങൾ നേടുകയും ബോക്സ് ഓഫീസ് ഹിറ്റ്
  ആകുകയും ചെയ്തു.
  റൊമാന്റിക്-കോമഡി ചിത്രമായ മണിയറയിലെ അശോകൻ തന്റെ
  പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസിലൂടെ നിർമ്മിക്കുകയും
  ചിത്രത്തിൽ അതിഥി വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുകയും
  ചെയ്തു.അദ്ദേഹത്തിൻ്റെ മൂന്നാമത്തെ നിർമ്മാണ സംരംഭം ആയ ക്രൈം-
  ത്രില്ലർ കുറുപ്പിൽ (Kurupp) (2021)അദ്ദേഹം അഭിനയിച്ചു, അതിൽ
  സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ റോളിൽ അഭിനയിച്ചു , 2021-ൽ
  ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം ചിത്രവും കരിയറിലെ
  ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവുമായി മാറി
  2022 – ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് എന്ന
  സിനിമ സോണിലൈവിൽ പുറത്തിറങ്ങി .ഹൈ സിനാമിക എന്ന തമിഴ്
  ചിത്രത്തിൽ അദിതി റാവു ഹൈദാരി ,കാജൽ അഗർവാൾ
  എന്നിവർക്കൊപ്പം അദ്ദേഹം അഭിനയിച്ചു .
  വരാനിരിക്കുന്ന ചിത്രങ്ങൾ
  ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന സീത രാമാം എന്ന തെലുങ്ക്
  ചിത്രം ആണ് ദുൽഖറിൻ്റെ റിലീസ് ചെയ്യാനിരുന്നചിത്രമാണ് , രശ്മിക

  മന്ദന്ന ആണ് ചിത്രത്തിൽ ദുൽഖറിൻ്റെ നായിക, ചുപ്: റിവഞ്ച് ഓഫ് ദ
  ആർട്ടിസ്റ്റ് എന്ന ഹിന്ദി ചിത്രം,കൂടാതെ ഗൺസ് ആൻഡ് ഗുലാബ്സ് എന്ന
  ഹിന്ദി നെറ്റ്ഫ്ലിക്സ് സീരീസ് 2022 – ൽ റിലീസിന് ഒരുങ്ങുന്നു.
  ഗാനരംഗത്ത്
  പിന്നണി ഗായകൻ എന്ന നിലയിലും ദുൽഖർ തന്റേതായ വ്യക്തിമുദ്ര
  പതിച്ചു കഴിഞ്ഞു. 2013 – ൽ എബിസിഡി എന്ന ചിത്രത്തിൽ "ജോണി
  മോനെ ജോണി " എന്ന ഗാനം ആലപിച്ചു.
  2014 ൽ മംഗ്ലീഷ് എന്ന ചിത്രത്തിൽ "ഞങ്ങാ പോണേനുട്ടാ " ,
  2015 ൽ ചാർളി എന്ന ചിത്രത്തിൽ "ചുന്ദരി പെണ്ണെ",
  2017 ൽ കമ്രേയ്ഡ് ഇൻ അമേരിക്ക എന്ന ചിത്രത്തിൽ "വാനം
  തിലതിലക്കണ് " ,
  "കേരള മണ്ണിനയി",
  പറവ എന്ന ചിത്രത്തിൽ "ഓർമ്മകൾ",
  2018 കല്യാണം എന്ന ചിത്രത്തിൽ "ധൃതംഗപുലകിതൻ" ,
  മലയാള മനോരമ എ.ഡി "പുതു മലയാളം",2019 ഡിയർ കമ്രേയ്ഡ്
  എന്ന ചിത്രത്തിൽ "സഖാവ് ഗാനം" ,
  സർബത്ത് കഥ എന്ന ഹ്രസ്വ ചിത്രത്തിൽ "സർബത്ത് ഗാനം"
  മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ"ഉണ്ണിമായ ഗാനം"
  2021 ൽ കുറുപ്പ് എന്ന ചിത്രത്തിൽ "ഡിംഗിരി ഡിംഗലേ"
  2022 ഹായ് സിനാമിക എന്ന ചിത്രത്തിൽ "അച്ചമില്ലൈ അച്ചമില്ലൈ"
  എന്നീ ഗാനങ്ങൾ ആലപിച്ചു.
  സ്വകാര്യ ജീവിതം
  2011 ഡിസംബർ 22-ന് അദ്ദേഹം വാസ്തുശില്പിയായ അമൽ സൂഫിയയെ
  വിവാഹം കഴിച്ചു . ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഒരു
  ഉത്തരേന്ത്യൻ മുസ്ലീം കുടുംബത്തിൽ നിന്നാണ് അമൽ വരുന്നത് . ദുൽഖർ
  – അമൽ ദമ്പതികൾക്ക് മർയം എന്ന് പേരുള്ള മകളുമുണ്ട്.

  2012 ൽ സെക്കന്റ് ഷോ എന്ന ചിത്രത്തിന് മികച്ച പുതുമുഖ നടനുള്ള
  ഏഷ്യാവിഷൻ അവാർഡുകൾ നേടി, 2013 ൽ മികച്ച പുതുമുഖം
  (പുരുഷൻ)
  ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ നേടി,വനിതാ ഫിലിം അവാർഡുകൾ
  നേടി,

  മികച്ച താര ജോഡി ഉസ്താദ് ഹോട്ടൽ നിത്യ മേനോനും ആയി
  പങ്കിട്ടു.സെക്കന്റ് ഷോ എന്ന ചിത്രത്തിന് മികച്ച പുരുഷ അരങ്ങേറ്റം –
  സൗത്ത് നേടി.
  സൗത്ത് മികച്ച അരങ്ങേറ്റം (പുരുഷൻ) -ഇന്ത്യൻ ഇന്റർനാഷണൽ മൂവി
  അവാർഡുകൾ നേടി.
  ഏഷ്യാവിഷൻ അവാർഡുകൾ പെർഫോമർ ഓഫ് ദി ഇയർ നേടി.
  2014 ൽ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ സ്റ്റാർ ഓഫ് ദി ഇയർ
  നേടി.
  ഏഷ്യാവിഷൻ അവാർഡുകൾ പെർഫോമർ ഓഫ് ദി ഇയർ ബാംഗ്ലൂർ
  ഡേയ്സ് , വിക്രമാദിത്യൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്
  നേടി. 2015 ൽ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ സ്റ്റാർ ഓഫ് ദി
  ഇയർ നേടി.മികച്ച അരങ്ങേറ്റം (പുരുഷൻ) വായായി മൂടി പേസവും എന്ന
  ചിത്രത്തിന് നേടി,
  വനിതാ ഫിലിം അവാർഡുകൾ മികച്ച താര ജോഡി വിക്രമാദിത്യൻ
  എന്ന ചിത്രത്തിലെ പ്രകടനത്തിന് നമിതയുമായി പങ്കിട്ടു.വിജയ്
  അവാർഡുകൾ മികച്ച അരങ്ങേറ്റം (പുരുഷൻ) (വായായി മൂടി
  പേസവും )നേടി,
  വികടൻ അവാർഡുകൾ നേടി,
  2016 ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ ഏറ്റവും ജനപ്രിയനായ നടൻ
  ചാർളി എന്ന ചിത്രത്തിന് നേടി.കേരള സംസ്ഥാന ചലച്ചിത്ര
  അവാർഡുകൾ മികച്ച നടൻ നേടി.2017 ൽ ഏഷ്യാനെറ്റ് ഫിലിം
  അവാർഡുകൾ മികച്ച നടൻ (വിമർശകർ) കമ്മട്ടിപ്പാടം , കലി നേടി.
  രണ്ടാം IIFA ഉത്സവം മികച്ച നടൻ ചാർളി നേടി.64-ാമത്
  ഫിലിംഫെയർ അവാർഡ് സൗത്ത് മികച്ച നടൻ (വിമർശകർ) കലി,
  കമ്മട്ടിപ്പാടം നേടി.
  ഏഷ്യാവിഷൻ അവാർഡുകൾ സോളോ , കോമ്രേഡ് ഇൻ അമേരിക്ക ,
  പറവ എന്നീ സിനിമകൾക്ക് നേടി
  2018 ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ ഗോൾഡൻ സ്റ്റാർ സോളോ ,
  ജോമോന്റെ സുവിശേഷങ്ങൾ , പറവ നേടി.
  വനിതാ ഫിലിം അവാർഡുകൾ ജനപ്രിയ നടൻ സോളോ ,
  ജോമോന്റെ സുവിശേഷങ്ങൾ , പറവ , കോമ്രേഡ് ഇൻ അമേരിക്ക
  നേടി.മികച്ച നടൻ (വിമർശകർ) – തെലുങ്ക് നേടി.
  നിർമ്മാണ മേഖലയിൽ
  2020 – ൽ ആരംഭിച്ച ദുൽഖറിൻ്റെ വേഫെയറർ ഫിലിംസ്നിർമ്മാണ
  ആയ അദ്ദേഹം അഭിനയിച്ച വരനെ ആവശ്യമുണ്ട്,കുറുപ്പ് എന്നീ
  ചിത്രങ്ങളും മണിയറയിലെ അശോകൻ എന്നിവ തൻ്റെ പ്രൊഡക്ഷൻ
  ഹൗസ് ആയ വേഫെയറർ ഫിലിംസിലൂടെ നിർമ്മിക്കുകയും,

  ഉപചാരപൂർവം ഗുണ്ഡ ജയൻ,
  പുഴു എന്നീ ചിത്രങ്ങളുടെ വിതരണക്കാരനായി.
  പ്യാലി ചിത്രത്തിൻ്റെ സഹനിർമ്മാതാവ് ആയി കൂടാതെ ദുൽഖർ
  സൽമാന്റെ വേഫെയറർ ഫിലിംസ് വരാനിരിക്കുന്ന ചിത്രമായ
  'വിക്രാന്ത് റോണ'യുടെ വിതരണ പങ്കാളിയാണ്.ദുൽഖറിൻ്റെ സൽമാന്റെ
  പ്രൊഡക്ഷൻ ഹൗസ് ചിത്രം കേരളത്തിൽ ചിത്രം വിതരണം ചെയ്യും.

  മറ്റ് പ്രവർത്തികളും നേട്ടങ്ങളും
  ധാരാളം സാമൂഹ്യസേവന പ്രവർത്തനങ്ങളിലും താരം ഏർപ്പെട്ടിട്ടുണ്ട്.
  കൊവിഡ്-19 പണ്ടെമിക് സമയത്ത് ഫണ്ട് സ്വരൂപിക്കുന്നതിനായി ഹെൽപ്പ്
  ഏജ് ഇന്ത്യയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. എൻ. ജി
  ഓ ചിൽഡ്രൻസ് വില്ലേജിൽ ഒരു കൂട്ടം കുട്ടികളോടൊപ്പം സമയം
  ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
  ചെന്നൈ ഗിവ്സ് സംരംഭത്തിന്റെ ഭാഗമായി വസ്ത്രങ്ങൾ, ഷൂസ്,
  പുസ്തകങ്ങൾ, സ്കൂൾ സാമഗ്രികൾ, പാത്രങ്ങൾ എന്നിവ ഉൾപ്പെടെ 150
  ഇനങ്ങൾ ദുൽഖർ സംഭാവന ചെയ്തു. ചെന്നൈ ടാസ്‌ക് ഫോഴ്‌സ്,
  എസ്‌ഒ‌എസ് കുട്ടികളുടെ ഗ്രാമം, ദയ പ്രോജക്‌റ്റ് തുടങ്ങി വിവിധ
  എൻ‌ജി‌ഒകളിൽ ദുൽഖർ ചേർന്നു. മീ ടൂ മൂവ്‌മെന്റിന്റെ ശക്തമായ
  പിന്തുണക്കാരൻ കൂടിയാണ് ദുൽഖർ സൽമാൻ.ദുൽഖർ സൽമാൻ
  കാറുകളിൽ വലിയ കമ്പമുള്ളയാലാണ്. അച്ഛൻ മമ്മൂട്ടിയെപ്പോലെ
  ആഡംബര കാറുകളുടെ ശേഖരം തന്നെ യുവനടനുണ്ട്.
  അഭിനയ മേഖലയിൽ വരുന്നതിന് മുമ്പ് അദ്ദേഹം തുടങ്ങിയ കാറുകളുടെ
  വ്യാപാരത്തിനായി ഒരു വെബ് പോർട്ടലും കൂടാതെ ചെന്നൈയിൽ ഒരു
  ഡെന്റൽ ബിസിനസ് ശൃംഖലയും അദ്ദേഹം നടത്തുന്നൂ. ബാംഗ്ലൂർ
  ആസ്ഥാനമായുള്ള മദർഹുഡ് ഹോസ്പിറ്റലിന്റെ ഡയറക്ടർ കൂടിയാണ്
  അദ്ദേഹം .
  2016-ലെ ഏറ്റവും മികച്ച വസ്ത്രം ധരിച്ച പുരുഷന്മാരുടെ ലിസ്റ്റിംഗിൽ
  ജി ക്യു (GQ) യും അദ്ദേഹത്തെ തിരഞ്ഞെടുത്തു. കൊച്ചി ടൈംസ്
  അദ്ദേഹത്തെ 2013 ലും 2014 ലും "ഏറ്റവും അഭിലഷണീയനായ മനുഷ്യൻ"
  ( most desired man)ആയി തിരഞ്ഞെടുത്തു . 2016-ലെ ഏറ്റവും
  സ്വാധീനമുള്ള 50 ഇന്ത്യൻ യുവാക്കളുടെ പട്ടികയിൽ ദുൽഖർ 4-ാം
  സ്ഥാനത്ത് എത്തിയിരുന്നു.2019-ൽ, വോഗ് ഇന്ത്യയുടെ ( vogue
  india)ഒക്‌ടോബർ പതിപ്പിന്റെ കവറിൽ ഇടംനേടുന്ന കേരളത്തിൽ നിന്നുള്ള
  ആദ്യത്തെ നടനെന്ന പ്രത്യേകതയും ദുൽഖർ സൽമാൻ നേടി.