തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ കീർത്തി സുരേഷ് പ്രധാനമായും തമിഴ് , തെലുങ്ക് സിനിമകളിലും കുറച്ച് മലയാളം സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് . മലയാളി ചലച്ചിത്ര നിർമ്മാതാവ് ജി.സുരേഷ് കുമാറിന്റെയും 80കളിലെ മലയാളം സൂപ്പർ സ്റ്റാറും,തമിഴ്,കന്നഡ, തെലുങ്ക് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മേനക ജി. സുരേഷിൻ്റെയും മകളാണ് . 2000-കളുടെ തുടക്കത്തിൽ ബാലതാരമായാണ് കീർത്തി തന്റെ കരിയർ ആരംഭിച്ചത് 2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് അവർ ആദ്യമായി നായികാ വേഷം ചെയ്തത് . അഭിനയം എന്ന മോഹം വളരെ ചെറുപ്പത്തിൽ തന്നെ താരത്തിന് ഉണ്ടായിരുന്നു. സുന്ദരിയായ നടി ഇതിനകം തന്നെ നിരവധി പ്രധാന ചിത്രങ്ങളുടെ ഭാഗമായി. മഹാനടി/ നടിഗയർ തിലകം എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ മിലവ് എത്രത്തോളമാണെന്ന് ഏവരേയും പ്രദർശിപ്പിച്ച നടി, സാവിത്രിയെന്ന ഇതിഹാസ നടി യെ അവതരിപ്പിച്ചതിന് ദേശീയ അംഗീകാരം ലഭിച്ചു.തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച നടിമാരിൽ ഒരാളായി മാറാൻ നടി തനിക്കായി ഒരു ഇടം കണ്ടെതുകയും ചെയ്തു.കീർത്തി ഒരു നടി മാത്രമല്ല , വൈദഗ്ധ്യം ഉള്ള വയലിനിസ്റ്റ് കൂടിയാണ്.
1992 ഒക്ടോബർ 17 ന് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ മദ്രാസിൽ ( Madras, Tamilnadu)(ഇപ്പോൾ ചെന്നൈ) ആണ് കീർത്തി (29 വയസ്സ്) ജനിച്ചത് . അവളുടെ അച്ഛൻ ജി. സുരേഷ് കുമാർ (G.Suresh Kumar)മലയാളി വംശജനായ ഒരു പ്രശസ്ത ചലച്ചിത്ര നിർമ്മാതാവാണ് , അമ്മ മേനക (Menaka)തമിഴ് വംശജയായ നടിയാണ് . അവർക്ക് ഒരു മൂത്ത സഹോദരി ഉണ്ട്,രേവതി സുരേഷ്. നാലാം ക്ലാസ് വരെ തമിഴ്‌നാട്ടിലെ ചെന്നൈയിലായിരുന്നു (Chennai)കീർത്തിയുടെ സ്കൂൾ വിദ്യാഭ്യാസം .അവൾ പിന്നീട് തിരുവനന്തപുരത്തെ പട്ടം (പട്ടം,Trivandrum)കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ചു , പിന്നീട് ചെന്നൈയിലേക്ക് മടങ്ങി.പേൾ അക്കാദമി യില് നിന്നും ഫാഷൻ ഡിസൈനിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം അവൾ സ്കോട്ട്ലൻഡിൽ ഒരു എക്സ്ചേഞ്ച് പ്രോഗ്രാമിൽ നാല് മാസം സമയം ചെലവഴിച്ചു പിന്നീട് ലണ്ടനിൽ രണ്ട് മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കുകയും ചെയ്തു
ബാലതാരമായി ആണ് കീർത്തി ചലച്ചിത്ര മേഖലയിലേക്ക് വന്നത്. 2000-കളുടെ തുടക്കത്തിൽ, പൈലറ്റ്‌സ് (2000), അച്ചനേയനെനിക്കിഷ്‌ടം (2001), കുബേരൻ (2002) സിനിമകളിൽ അവളുടെ പിതാവിന്റെ ചില പ്രൊഡക്ഷനുകളിലും കീർത്തി ബാലതാരമായി പ്രവർത്തിച്ചു .
ശേഷം പ്രിയദർശന്റെ ഹൊറർ ചിത്രമായ ഗീതാഞ്ജലിയിൽ എന്ന മലയാളം ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു, അതിൽ അവർ ഇരട്ട വേഷം ചെയ്തു . ആ സമയത്തും അവൾ പഠിക്കുകയായിരുന്നു, .2014-ൽ കീർത്തിയുടെ അടുത്ത റിലീസ് റിംഗ് മാസ്റ്റർ റിംഗ് മാസ്റ്റർ, എന്ന മലയാളം ചിത്രത്തിൽ അന്ധയായി അഭിനയിച്ചു.റാഫി ആണ് ചിത്രം സംവിധാനം ചെയ്തത്.ഈ സിനിമ ഒരു വാണിജ്യ വിജയമായിരുന്നു.
2015-ൽ, കീർത്തി ഒരേസമയം നിരവധി തമിഴ് ചലച്ചിത്ര പ്രോജക്ടുകളിൽ പ്രത്യക്ഷപ്പെടാൻ സൈൻ ഇൻ ചെയ്യുകയും ചെയ്തു. വിക്രം പ്രഭുവിനൊപ്പം എഎൽ വിജയ്‌യുടെ റൊമാന്റിക് കോമഡി ചിത്രമായ ഇത് എന്ന മായം (2015) ആയിരുന്നു അവളുടെ ആദ്യ റിലീസ് , ശേഷം തെലുങ്ക് ചിത്രം ഐനാ ഇഷ്ടം നുവ്വ യിലും അഭിനയിച്ചു. 2016 ൽ നേനൂ ശൈലജ എന്ന തെലുങ്ക് ചിത്രത്തിൽ നടൻ രാം പോതിനേനിക്കൊപ്പം അവർ അഭിനയിച്ചു.അതേ വർഷം , ശിവ കാർത്തികേയൻ്റെ കൂടെ രജനി മുരുകനും റെമോയും , എന്നീ തമിഴ് ചിത്രങ്ങളിൽ അവർ തുടർച്ചയായി പ്രവർത്തിച്ചു,രണ്ടു ചിത്രങ്ങളും ബ്ലോക്ബസ്സ്റർ വിജയമായിരുന്നു. ധനുഷിനൊപ്പം പ്രഭു സോളമന്റെ തൊടരിയിലും പ്രധാനകഥാപാത്രത്തെ കീർത്തി അവതരിപ്പിച്ചു
2017 – ൽ, വിജയ്‌ക്കൊപ്പം ഭരതൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ഭൈരവയിൽ കീർത്തി പ്രത്യക്ഷപ്പെട്ടു.തുടർന്ന് പാംഭു സട്ടൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.പിന്നീട് നേനു ലോക്കൽ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി പ്രത്യക്ഷപെട്ടു.
2018-ൽ പുറത്തിറങ്ങിയ കീർത്തിയുടെ ആദ്യ റിലീസ് തെലുങ്കിലെ അജ്ഞാതവാസി ആയിരുന്നു. 2018-ലെ അവളുടെ ആദ്യ തമിഴ് ചിത്രം സൂര്യയ്ക്കൊപ്പം അഭിനയിച്ച താന സേർന്ത കൂട്ടം ആണ്, ഈ ചിത്രം നല്ല അവലോകനങ്ങൾ നേടുകയും വിജയിക്കുകയും ചെയ്തു. നാഗ് അശ്വിൻ സംവിധാനം ചെയ്ത ജീവചരിത്ര നാടകമായ തെലുങ്ക് ചിത്രം നടിഗയർ തിലകം/ മഹാനടി യിൽ കീർത്തി അഭിനയിച്ചു ,ചിത്രത്തിൽ അന്തരിച്ച ,ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമകളുടെ താര റാണി ആയിരുന്ന നടി സാവിത്രിയെ അവതരിപ്പിച്ചു, അതിന്റെ പ്രകടനത്തിന് നിരൂപക പ്രശംസയും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചു . ഫിലിം കമ്പാനിയന്റെ “ദശാബ്ദത്തിലെ ഏറ്റവും മികച്ച 100 പ്രകടനങ്ങളുടെ” പട്ടികയിൽ ചിത്രത്തിലെ അവരുടെ പ്രകടനം ഇടംപിടിച്ചു . തുടർന്ന് സീമ രാജാ എന്ന തമിഴ് ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപെട്ടു.
പിന്നീട് ഹരി സംവിധാനം ചെയ്ത വിക്രമിനൊപ്പം സ്വാമി സ്ക്വയർ എന്ന തമിഴ് ചിത്രത്തിൽ കീർത്തി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
ശേഷം തമിഴ് ചിത്രങ്ങളായ വിശാലിനൊപ്പം എൻ . ലിംഗുസാമി സംവിധാനം ചെയ്ത സണ്ടക്കോഴി 2 ഒപ്പം എആർ മുരുകദോസ് സംവിധാനം ചെയ്ത വിജയ്ക്കൊപ്പം സർക്കാർ എന്നിവയിൽ കീർത്തി അഭിനയിക്കുകയും വിജയിക്കുകയും ചെയ്തു. 2019-ന്റെ മധ്യത്തിൽ, രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത നാഗാർജുന നായകനായ മൻമധുഡു 2 -ൽ കീർത്തി ഒരു അതിഥി വേഷം ചെയ്തു . 2020-ൽ, പെൻഗ്വിൻ എന്ന ത്രില്ലർ സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടു , കൊവിഡ്-19 പാൻഡെമിക് കാരണം ആമസോൺ പ്രൈമിലും നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്ത മിസ് ഇന്ത്യ എന്ന തെലുങ്ക് ചിത്രത്തിലും അവെ തൻ്റെ അഭിനയമികവ് കാഴ്ചവെച്ചു.
2021-ൽ ജാതി രത്നുലു എന്ന തെലുങ്ക് ചിത്രത്തിൽ അവർ അഭിനയിച്ചു. പിന്നീട് തെലുങ്ക് ഭാഷാ ചിത്രമായ രംഗ് ദേയിൽ കീർത്തി പ്രത്യക്ഷപെട്ടു . ശിവ സംവിധാനം ചെയ്ത രജനികാന്ത് അഭിനയിച്ച കീർത്തിയുടെ അടുത്ത ചിത്രം അണ്ണാത്തെ വാണിജ്യ വിജയമായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്‌ത മോഹൻലാൽ അഭിനയിച്ച മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന മലയാളം ചിത്രമായിരുന്നു അവളുടെ അടുത്ത റിലീസ് ,
2022-ലെ അവളുടെ ആദ്യ റിലീസ് തെലുങ്ക് ചിത്രമായ ഗുഡ് ലക്ക് സഖി ആയിരുന്നു . സംവിധായകൻ സെൽവരാഘവന്റെ അഭിനയ അരങ്ങേറ്റം കുറിക്കുന്ന സാനി കായിദം എന്ന തമിഴ് ചിത്രത്തിൽ കീർത്തി അദ്ദേഹത്തിനൊപ്പം പ്രത്യക്ഷപ്പെട്ടു. കൂടാതെ “അവളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി” അതിനെ വിലയിരുത്തി ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചു. മഹേഷ് ബാബുവിനൊപ്പം പരശുറാം സംവിധാനം ചെയ്ത സർക്കാർ വാരി പാടായിരുന്നു അവളുടെ അടുത്ത ചിത്രം വാണിജ്യ വിജയമായിരുന്നു .പിന്നീട് ടൊവിനോ തോമസിനൊപ്പം മലയാളം കോടതിമുറി നാടകമായ വാശിയിൽ അവർ ഒരു അഭിഭാഷകയായി മികച്ച പ്രകടനം കാഴ്ചവെച്ചു .
2022 – ൽ ആദ്യമായി ഒരു മ്യൂസിക് വീഡിയോ യിൽ കീർത്തി അഭിനയിച്ചു.ഗാന്ധാരി എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത് ബൃന്ദ മാസ്റ്ററാണ്. ‘ഗാന്ധാരി’ക്ക് മികച്ച അഭിപ്രായമാണ് വിവിധ കോണുകളിൽ നിന്ന് ലഭിച്ചത്.കീർത്തിയുടെ വേഗമേറിയ നൃത്തച്ചുവടുകൾ ആരാധകരെ വിസ്മയിപ്പിച്ചു. നൃത്തത്തിലുള്ള തൻ്റെ വൈദഗ്ധ്യം കീർത്തി തെളിയിച്ച് മൂസികൽ വീഡിയോ യിലൂടെ തെളിയിച്ചു.
ചിരഞ്ജീവി നായകനാകുന്ന ഭോലാ ശങ്കർ , മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ , നാനി നായകനായ ദസറ എന്നിവയാണ് അവളുടെ അടുത്ത സെറ്റ് സിനിമകൾ .
2003 – ൽ ഗൃഹനാഥൻ,
2004 – ൽ സന്താന ഗോപാലം എന്ന സീരിയൽ
2005 – ൽ കൃഷ്ണകൃപ സാഗരം എന്നീ സീരിയലുകളിലും കീർത്തി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
2014 മൂന്നാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ മികച്ച വനിതാ അരങ്ങേറ്റം – മലയാളം ഗീതാഞ്ജലി എന്ന ചിത്രത്തിന് ലഭിച്ചു.പതിനാറാം ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് മികച്ച പുതുമുഖം ലഭിച്ചു.2015 എഡിസൺ അവാർഡുകൾ തമിഴ് മികച്ച വനിതാ റൈസിംഗ് സ്റ്റാർ ഇതു എന്ന മായം എന്ന ചിത്രത്തിന് ലഭിച്ചു. 2016 – ൽ അഞ്ചാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ മികച്ച വനിതാ അരങ്ങേറ്റം – തമിഴ് എന്ന വിഭാഗത്തിൽ കീർത്തിയ്ക്ക് ലഭിച്ചു. സീ സിനി അവാർഡുകൾ ഏറ്റവും ജനപ്രിയ നടി 2017 ൽ നേനു ശൈലജ എന്ന ചിത്രത്തിന് നേടി.നോർവേ തമിഴ് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ നടിഗയാർ തിലകം എന്ന ചിത്രത്തിന് പ്രത്യേക ജൂറി അവാർഡ് നേടി. പിന്നീട് റേഡിയോ സിറ്റി സിനി അവാർഡുകൾ S2 മികച്ച നായിക മഹാനടി എന്ന ചിത്രത്തിൻ്റെ പ്രകടനത്തിന് ലഭിച്ചു.
ദേശീയ ചലച്ചിത്ര അവാർഡുകൾ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കീർത്തി അതേ ചിത്രത്തിന് നേടി.സീ സിനി അവാർഡുകൾ തെലുങ്ക് മികച്ച നടി ലഭിച്ചു.എട്ടാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ മികച്ച നടി (തെലുങ്ക്),TSR – TV9 ദേശീയ ചലച്ചിത്ര അവാർഡുകൾ മികച്ച നടി എന്നീ അവാർഡുകളും മഹനടി എന്ന ചിത്രത്തിനായി കീർത്തി സുരേഷ് നേടി. 66-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് മികച്ച നടി – തെലുങ്ക് എന്നീ അവാർഡുകൾ അവരുടെ അഭിനയ മികവിന് ലഭിച്ചു.