Mammootty

മമ്മൂട്ടി വാർത്ത (Mammooty News in Malayalam)

    മുഹമ്മദ് കുട്ടി പാണപറമ്പിൽ ഇസ്മായിൽ എന്ന് പേരുള്ള മമ്മൂട്ടി  ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ ആണ്.മലയാളം. തമിഴ് , തെലുങ്ക് , കന്നഡ , ഹിന്ദി , ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിടുണ്ട്.1971 – ൽ അനുഭവങ്ങൾ പാലിച്ചാൽ എന്ന മലയാള ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയ രംഗത്തേക്ക് എത്തുന്നത്. അഞ്ച് പതിറ്റാണ്ട് ചലച്ചിത്ര രംഗത്ത് സജീവമായ മമ്മൂട്ടി തൻ്റെ കരിയറിൽ 400-ലധികം സിനിമകളിൽ  അഭിനയിച്ചിട്ടുണ്ട്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ , ഏഴ്കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , പതിമൂന്ന് ഫിലിംഫെയർ അവാർഡുകൾ സൗത്ത് . ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന് ശേഷം ഏറ്റവും കൂടുതൽ അവാർഡുകൾ ലഭിച്ചിട്ടുള്ള ഇന്ത്യൻ നടനാണ് മമ്മൂട്ടി.മലയാളം,തമിഴ്, തെലുങ്ക്,കന്നഡ,ഹിന്ദി,ഇംഗ്ലീഷ് ഉൾപ്പെടെ ആറ് ഭാഷകളിൽ മമ്മൂട്ടി

    അഭിനയിച്ചിട്ടുണ്ട്. അഭിനയ വൈദഗ്ധ്യത്തിന് പേരുകേട്ട അദ്ദേഹം മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനാണ്.

    മമ്മൂട്ടി മുൻകാല ജീവിതവും കുടുംബവും (Mammootty Past Life and Family)

     

    1951 സെപ്റ്റംബർ 7ന് ചന്ദ്രൂരിൽ  ആണ് മമ്മൂട്ടി ജനിച്ചത്.  കേരളത്തിൽ കോട്ടയം( kottayam ,Kerala) ജില്ലയിലെ ചെമ്പു ഗ്രാമത്തിൽ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിലാണ് അദ്ദേഹം വളർന്നത് . അദ്ദേഹത്തിന്റെ പിതാവ്  വ്യാപാരത്തിലും നെൽകൃഷി യും ചെയ്തിരുന്നു. മാതാവ് ഫാത്തിമ ഒരു വീട്ടമ്മയായിരുന്നു.. ഇബ്രാഹിംകുട്ടി, സക്കറിയ എന്നീ രണ്ട് ഇളയ സഹോദരന്മാരും അമീന, സൗദ, ഷഫീന എന്നീ മൂന്ന് അനുജത്തിമാരുമുണ്ട്.അർപനബോധം 

     

    കോട്ടയം കുലശേഖരമംഗലം ഗവൺമെന്റ് ഹൈസ്കൂളിൽ ആദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. , പിന്നീട് എറണാകുളം ഗവൺമെന്റ് സ്കൂളിൽ ചേർന്നു. തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിൽ പ്രീ -ഡിഗ്രി കോഴ്സ്  ചെയ്തു . ഡിഗ്രിക്ക് എറണാകുളം മഹാരാജാസ് കോളേജിൽ ചേർന്നു .തുടർന്ന് എറണാകുളത്തെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽ എൽ ബി ബിരുദം നേടി . മഞ്ചേരിയിൽ രണ്ടു വർഷം അഭിഭാഷകനായി ജോലി ചെയ്തു. 

     

    1979ൽ സുൽഫത്തിനെ വിവാഹം കഴിച്ച അദ്ദേഹം സുറുമി എന്ന മകളും ദുൽഖർ സൽമാൻ  എന്ന മകനുമുണ്ട്. ദുൽഖർ സൽമാൻ പ്രശസ്ത നടനും നിർമ്മാതാവും ആണ്. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഇബ്രാഹിംകുട്ടി മലയാളം സിനിമകളിലും മലയാളം ടിവി സീരിയലുകളിലും അഭിനേതാവാണ് . ഇബ്രാഹിംകുട്ടിയുടെ മകൻ മഖ്ബൂൽ സൽമാനും ഒരു നടനാണ്. 

     

    മമ്മൂട്ടി കരിയർ (Mammootty Career)

     

    മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി ആയിരിക്കെ 1971ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാലിച്ചാൽ എന്ന ചിത്രത്തിലാണ് ആദ്യമായി മമ്മൂട്ടി അഭിനയിക്കുന്നത്.ഒരു ജൂനിയർ അഭിനേതാവായി ആണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്.പിന്നീട് 1973-ൽ കെ. നാരായണൻ സംവിധാനം ചെയ്ത പ്രേംനസീർ ചിത്രമായ കാലചക്രത്തിൽ അദ്ദേഹം മറ്റൊരു ചെറിയ കഥാപാത്രത്തിൽ അഭിനയിച്ചു.

     

    1979 ൽ എം ടി വാസുദേവൻ നായർ ചെയ്ത ദേവലോകം എന്ന സിനിമയിൽ ആദ്യമായി നായക വേഷം ചെയ്തെങ്കിലും, ഈ ചിത്രം ഒരിക്കലും പുറത്തിറങ്ങിയില്ല.

     

    എം.ടി.വാസുദേവൻ നായർ തിരക്കഥയെഴുതി എം.ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിൽ ചെറിയ വേഷമാണ് ചെയ്തതെങ്കിലും ശ്രദ്ധേയമാ കാന് തുടങ്ങി.

     

    1981-ൽ സ്‌ഫോദാനം എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചു,പിന്നീട് അതേ വർഷം മുന്നേറ്റം എന്ന ചിത്രത്തിൽ പ്രത്യക്ഷപെട്ടു.

     

    കെ ജി ജോർജിന്റെ മേളയില്

     സർക്കസ് ആർട്ടിസ്റ്റായി അഭിനയിച്ചു,1981ൽ ഐ വി ശശി സംവിധാനം ചെയ്ത തൃഷ്ണ എന്ന ചിത്രത്തിലാണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം. ശേഷം മമ്മൂട്ടിയും ഐ വി ശശി കൂട്ടുകെട്ടിൽ ആവനാഴി, ഇൻസ്പെക്ടർ ബൽറാം തുടങ്ങി നിരവധി ഹിറ്റുകൾ സൃഷ്ടിച്ചു.

     

    ടീ ദാമോദരൻ, എം ടി വാസുദേവൻ നായർ എന്നിവർ രചിച്ച, അന്തരിച്ച ഐ വി ശശിയുടെ സിനിമകളാണ് മമ്മൂട്ടിയെ സൂപ്പർ സ്റ്റാറായി ഉയർത്തിയത്. 

     

    1981-ൽ അഹിംസ എന്ന ചിത്രത്തിൽ അഭിനയിച്ചത്.ചിത്രത്തിലെ അദ്ദേഹത്തിൻ്റെ പ്രകടനത്തിന് മികച്ച സഹനടനുള്ള ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചു.തുടർന്ന് എം ടീ വാസുദേവൻ നായർ തിരക്കഥയെഴുതിയ ആൾക്കൂട്ടത്തിൽ തനിയെ , വാണിജ്യപരമായി വിജയിക്കുകയും,

     

    1982 ൽ ജി ജോർജ്ജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷം മലയാള സിനിമയിലെ നായകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കരിയറിനെ ഉയർത്തി.ചിത്രത്തിന് അദ്ദേഹത്തിന് ധാരാളം പ്രശംസ ലഭിക്കുകയും തുടർന്ന് ധാരാളം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെറുകൾ ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്തു.

     

    1982-ൽ അദ്ദേഹം മുഖ്യ ധാര നടന്മാരിൽ ഒരാളായി മാറി.  പ്രധാന റിലീസുകൾ പടയോട്ടം , ഈ നാട് എന്നിവയായിരുന്നു, ഈ നാട് എന്ന ചിത്രം അക്കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി മാറുകയും തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ പുനർ നിർമ്മിക്കുകയും ചെയ്തു. 1982 മുതൽ 1986 വരെയുള്ള വർഷങ്ങളിൽ 150ലധികം ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി അഭിനയിച്ചു.സംവിധായകൻ ജോഷിയുടെ ആ രാത്രി വാണിജ്യപരമായി വിജയിച്ചു ,പിന്നീട് ഐ വി ശശി യുടെ അതിരാത്രത്തിൽ എന്ന ചിത്രം അദ്ദേഹത്തെ ഒരു വൻ താരമാക്കി ,ചിത്രം വാണിജ്യപരമായി വിജയിച്ചു.അടിയൊഴുക്കുകൾ,നിറക്കൂട്ട് ,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ,ഐ വി ശശിയുടെ ആവനാഴി എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. എന്നീ ചിത്രങ്ങൾ വാണിജ്യ വിജയമായിരുന്നു.ആവനാഴി തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ റീമേക്ക് ചെയ്തു.

     

    പിന്നീട്  അദ്ദേഹത്തിൻ്റെ 80 കളുടെ  കരിയറിൽ എല്ലാ സിനിമകളും പ്രതീക്ഷിച്ച വിജയം നേടിയില്ല എങ്കിലും ക്രൈം ത്രില്ലെർ ആയ ന്യൂ ഡൽഹി,സിബി മലയിൽ സംവിധാനം ചെയ്ത തനി ആവർത്തനം എന്നീ ചിത്രങ്ങൾ വൻ വിജയം കൈവരിചെന്ന് മാത്രമല്ല അദ്ദേഹത്തിൻ്റെ പ്രകടനത്തിന് വൻ പ്രശംസ ലഭിക്കുകയും ചെയ്തു.

     

    1988-ൽ മനു അങ്കിൾ ആഗസ്റ്റ് 1 എന്നീ ചിത്രങ്ങളിൽ അഭിനയിച്ച്. ശേഷം എസ് എൻ  സ്വാമി രചിച്ച കെ മധുവിൻ്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം ഒരു വൻ ഹിറ്റായി മാറി. ബുദ്ധിമാനായ സേതു രമായ്യർ എന്ന സിബിഐ ഓഫീസറായി അവതരിപ്പിച്ചു. ചിത്രം കേരളത്തിലും തമിഴ്നാട്ടിലും ബോക്സോഫീസ് ചരിത്രം കുറിച്ചു. ഈ ചിത്രത്തിന് അതേ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മൂന്ന് കൊലപാതക രഹസ്യങ്ങൾ കൂടി നിർമ്മിച്ചു  ജാഗ്രത (1989), സേതുരാമ അയ്യർ സിബിഐ (2004), നേരറിയൻ സിബിഐ (2005) എന്നീ ചിത്രങ്ങള്ളിൽ അഭിനയിച്ചു.പിന്നീട് ഐ വി ശശി യുടെ സംവിധാനത്തിൽ, അബ്കാരി മുക്തി,  ഹരികുമാർ സംവിധാനം ചെയ്ത സുകൃതം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു

     

    ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടി തന്റെ കരിയറിൻ്റെ കൊടുമുടിയിൽ എത്തി.ടി.ഹരിഹരൻ സംവിധാനം ചെയ്ത  എം ടീ വാസുദേവൻ നായർ തിരക്കഥ രചിച്ച ഇതിഹാസ ചരിത്ര ചിത്രം എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി. വേറിട്ട വീരനായ ചന്തു ചേകവരായി മമ്മൂട്ടി അഭിനയിച്ചു.4 ദേശീയ അവാർഡുകളും 7 സംസ്ഥാന അവാർഡുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.ശേഷം ഉത്ത്രം, പിന്നീട് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മതിലുകൾ, ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ, ഐ വി ശശി സംവിധാനം ചെയ്ത മൃഗയയിലെ വേട്ടക്കാരനായ വാറുണ്ണിയുടെ ആയ അവതരിപ്പിച്ചു, മറ്റൊരു ചിത്രമായ മഹായാനം. ഭരതൻ സംവിധാനം ചെയ്ത അമരം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.തമിഴ് ചിത്രങ്ങളായ ദളപതി ,അഴകൻ എന്നീ ചിത്രങ്ങളിൽ അഭിനയിക്കുന്ന കയും വാണിജ്യപരമായി വിജയിക്കുകയും ചെയ്തു.

     

     അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പല ചിത്രങ്ങളിലും മമ്മൂട്ടി പ്രത്യക്ഷപ്പെട്ടു. അനന്തരം  വിധേയൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1990 – ൽ ത്രിയത്രി എന്ന  ചിത്രത്തിലൂടെ ഹിന്ദിയിലും ,മൗനം സമ്മതം എന്ന ചിത്രത്തിലൂടെ തമിഴിലും മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു.ടി വി ചന്ദ്രന്റെ പൊന്തൻ മട,സാമ്രാജ്യം,നം.20 മദ്രാസ് മെയിൽ എന്നീ ചിത്രങ്ങളിലും മമ്മൂട്ടി വേഷമിട്ടു.

     

    ഇൻസ്പെക്ടർ ബൽറാം ,പപ്പയുടെ സ്വന്തം അപ്പൂസ്, ജോഷിക്കൊപ്പം  ധ്രുവം, കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാൽസല്യം. രൺജി പണിക്കർ തിരക്കഥയെഴുതിയ ഷാജി കൈലാസ്  സംവിധാനം ചെയ്ത ദി കിംഗ് (1995)പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി.തമിഴ് ചിത്രം മക്കൾ ആച്ചി ,മലയാളം ചിത്രം അഴകിയ രാവണൻ,ഹിറ്റ്‌ലർ, എന്നീ ചിത്രങ്ങളിലും സൂര്യ പുത്രലു എന്ന തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.ശേഷം ഭൂതക്കണ്ണാടി ,1997 – ൽ  സെൽവ സംവിധാനം ചെയ്ത പുടയൽ , ആർ കെ സെൽവമണി സംവിധാനം ചെയ്ത അരസിയൽ എന്നീ രണ്ട് തമിഴ് ചിത്രങ്ങൾ മമ്മൂട്ടി ചെയ്തു .1998 – ൽ ഹരികൃഷ്ണൻസ് , തന്നെ ജിവി അയ്യർ സംവിധാനം ചെയ്ത സ്വാമി വിവേകാനന്ദൻ എന്ന ബോളിവുഡ് ചിത്രത്തിലും മമ്മൂട്ടി അതിഥി വേഷത്തിൽ അഭിനയിച്ചു

     

    1999 – ൽ ജബ്ബാർ പട്ടേൽ സംവിധാനം ചെയ്‌ത അംബേദ്കറുടെ ജീവിതത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് സിനിമയായ ഡോ. ബാബാ സാഹെബ് അംബേദ്കറിനായി മമ്മൂട്ടി മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. മമ്മൂട്ടിയുടെ കരിയറിലെ മികച്ച ഒന്നായി ഇതിനെ കണക്കാക്കുന്നു.

     

     2000 – എൽ   ഷാജി കൈലാസ് സംവിധാനം ചെയ്ത വല്ലിയെട്ടൻ , ദാദാ സാഹിബ് ,അജിത്തിനൊപ്പം അഭിനയിച്ച തമിഴ് ചിത്രം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ ചിത്രങ്ങൾ ബോക്സോഫീസിൽ ഹിറ്റായി.അരയന്നങ്ങളുടെ വീട്,രാക്ഷസ രാജാവ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

     

    2003 – ൽ ക്രോണിക് ബാച്ചിലർ, സേതുരാമയ്യർ സിബിഐ (2004) എന്നിവ മമ്മൂട്ടിയുടെ വാണിജ്യ ഹിറ്റുകളാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യത്തിന്റെ റിലീസിന് ശേഷം മമ്മൂട്ടിയുടെ കരിയർ അത്ഭുതകരമായി  ഉയർന്നു. ഈ ചിത്രം 2005 ലെ ഏറ്റവും വലിയ ഹിറ്റായി മാറി.അതേ വർഷം തന്നെ തൊമ്മനും മക്കളും,തസ്കരവീരൻ തുടങ്ങിയ സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ അഭിനയിച്ചു. 2006ൽ തുറുപ്പുഗുലാൻ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും മലയാള സിനിമയ്ക്ക് ഹിറ്റ് സമ്മാനിച്ചു.

     

    2007- ൽ കോമഡി ചിത്രമായ മായാവി ഏറ്റവും മികച്ച കളക്ഷൻ നേടി,2008-ൽ മമ്മൂട്ടി മറ്റൊരു ബ്ലോക്ക്ബസ്റ്റർ അണ്ണൻ തമ്പി അവതരിപ്പിച്ചു. കൂടാതെ, അദ്ദേഹത്തിന്റെ  മായാബസാർ.2007 – ൽ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി.2009 – എൽ അദ്ദേഹം അഭിനയിച്ച കേരളവർമ്മ പഴശ്ശിരാജ ഏകദേശം 49 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി.അതേ വർഷം പാലേരി മാണിക്യം,ചട്ടമ്പിനാട്, ഡാഡി കൂൾ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.

     

    2010 – ൽ പോക്കിരി രാജ ,പ്രമാണി,പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ൻ്റ ബെസ്റ്റ് ആക്ടർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 2011 –  ൽ

    വെനീസിലെ വ്യാപാരി , ദ ട്രെയിൻ ,ഡബിൾസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.2012 – ൽ ദ കിംഗ് ആൻഡ് ദ കമ്മിഷണർ ,കോബ്ര,ജവാൻ ഓഫ് വെള്ളിമല,താപ്പാന ,ബാവൂട്ടിയുടെ നാമത്തിൽ എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.2013 – ലെ കമ്മത്ത് ആൻഡ് കമ്മത്ത് വൻ വിജയമായിരുന്നു.അതേ വർഷം ഇമ്മാനുവൽ ,ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലും അഭിനയിച്ചു.2014 – ൽ വർഷം, ബാല്യകാലസഖി ,രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ തൻ്റെ അഭിനയ മികവ് കാഴ്ചവെച്ചു.2015 – ൽ  പത്തേമാരി എന്ന ചിത്രത്തിലൂടെ പ്രവാസികളുടെ ജീവിതം അവതരിപ്പിച്ചു.

     

    2016 – ൽ പുതിയ നിയമം,കസബ ,തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു,2017 – ൽ പുത്തൻ പണം, ദ ഗ്രേറ്റ് ഫാദർ , തുടങ്ങിയ ജനപ്രിയ സിനിമകളിലും ,2018 – ൽ പരോൾ ,അങ്കിൾ, അബ്രഹാമിൻ്റെ സന്തതികൾ ,തമിഴ് ചിത്രമായ പേരൻബു തുടങ്ങിയ ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടു.

     

    2019 – ലെ മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കലക്ഷൻ ലഭിച്ച ചിത്രമാണ്.പതിനെട്ടാം പടി,മാമാങ്കം ഉണ്ട എന്നീ ചിത്രങ്ങളിലും അതേ വർഷം അഭിനയിച്ചു. യാത്ര എന്ന തെലുങ്ക് ചിത്രത്തിലൂടെ മമ്മൂട്ടി അഭിനയിച്ച.

    2021 – ൽ മമ്മൂട്ടി അഭിനയിച്ച പ്രീസ്റ് വൻ വിജയമായിരുന്നു.

    2022-ൽ അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വത്തിൽ മമ്മൂട്ടി അഭിനയിച്ച  , ചിത്രം ബ്ലോക്ക്ബസ്റ്റർ ആകുകയും ചെയ്തു. CBI 5: ദ ബ്രെയിൻ പുഴു എന്നീ ചിത്രങ്ങൾ വാണിജ്യപരമായി വിജയിച്ചു.

     

    മമ്മൂട്ടി വരാനിരിക്കുന്ന ചിത്രങ്ങൾ

     

    2007 – എൽ പുറത്തിറങ്ങിയ ബിഗ് ബിയുടെ 2 – ആം ഭാഗം ബിലാൽ ദ സീക്വേൽ ,ലിജോ ജോസ് സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം, അഖിൽ അക്കിനേനി നായകനാകുന്ന ഏജന്റ് എന്ന തെലുങ്ക് ചിത്രം, നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക് എന്ന മലയാളം ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ

     

    മറ്റ് പ്രവർത്തികൾ

     

    2000-ൽ രണ്ട് വർഷത്തോളം സംപ്രേക്ഷണം ചെയ്ത ‘ജ്വാലയായ്’ എന്ന സീരിയലിനായി മമ്മൂട്ടി ടിവി പ്രൊഡ്യൂസറായി. മമ്മൂട്ടി ഒരു പ്രൊഫഷണൽ വോളിബോൾ കളിക്കാരനാണ്, ചെറുപ്പം മുതൽ തന്നെ കായിക വിനോദങ്ങളിൽ പങ്കെടുത്തിട്ടുണ്ട് . സ്ട്രീറ്റ് ഇന്ത്യ മൂവ്‌മെന്റ് പോലുള്ള നിരവധി ജീവകാരുണ്യ പദ്ധതികളുടെ അംബാസഡറായിരുന്നു. കേരളത്തിൽ കോഴിക്കോട്ടുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി എന്ന സംഘടനയുടെ സ്പോൺസർ കൂടിയാണ് മമ്മൂട്ടി.ടെക്‌നോടൈൻമെന്റ് എന്ന പേരിൽ ഒരു വിതരണ കമ്പനിയും മമ്മൂട്ടിയുടെ ഉടമസ്ഥതയിലുണ്ട്. 2009 മുതൽ അദ്ദേഹം പ്ലേഹൗസിന്റെ ഉടമയാണ് 2021-ൽ അദ്ദേഹം മമ്മൂട്ടി കമ്പനി എന്ന മറ്റൊരു നിർമ്മാണ കമ്പനി ആരംഭിച്ചു, അത് വരാനിരിക്കുന്ന നൻപകൾ നേരെ മയക്കം എന്ന സിനിമകൾ നിർമ്മിക്കുന്നു.(2022), റോർഷാച്ച് (2022). തന്റെ ആദ്യ പുസ്തകം, കാഴ്ചപാട് പ്രസിദ്ധീകരിച്ചു.

     

    മമ്മൂട്ടി ഗാനങ്ങൾ (Mammootty Songs)

     

    ലേഡീസ് കോളേജ്,

    പൊലിയോപ്പൊലി പൂക്കുള, “ആറണ്ടും കൂരിക്കൂട്ടി” “മഞ്ഞിന്റെ മാറാല നീങ്ങുന്നു” “ഒന്നാം കുന്നുമ്മ”

    “എന്താ ജോൺസാ കല്ലില്ലേ” എന്നീ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

     

    മമ്മൂട്ടി അവാർഡുകൾ (Mammootty Awards)

     

    മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ , ഏഴ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , പതിമൂന്ന് ഫിലിം ഫെയർ അവാർഡുകൾ , പതിനൊന്ന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ , അഞ്ച് ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ മമ്മൂട്ടി നേടിയിട്ടുണ്ട്. 1998-ൽ , ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യാ ഗവൺമെന്റ് മമ്മൂട്ടിയെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു . 2010 – ൽ കാലിക്കറ്റ് സർവ്വകലാശാലയും കേരള സർവ്വകലാശാലയും അദ്ദേഹത്തെ ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് ബിരുദം നൽകി ആദരിച്ചു .

     

    1999 – ൽ ഡോ . ബാബാസാഹെബ് അംബേദ്കറിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മമ്മൂട്ടി നേടി.

    1994 – ൽ വിധേയൻ , പൊന്തൻ മട എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 

    1989  ൽ ഒരു വടക്കൻ വീരഗാഥയ്ക്കും മതിലുകൾക്കും മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.