narendra modi

നരേന്ദ്ര മോദി (Narendra Modi)

    നരേന്ദ്ര ദാമോദർദാസ് മോദി(ജനനം:17 സെപ്റ്റംബർ 1950) ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവും,ബിജെപി(BJP) യിലെ മുതിർന്ന നേതാക്കളിൽ ഒരാളുമാണ്.നിലവിൽ ഇന്ത്യയുടെ(India) പതിനാലാമത് പ്രധാനമന്ത്രിയായി(Prime Minister of India) അദ്ദേഹം പദവി വഹിക്കുന്നു.2014ലെ ലോക് സഭ(Lok Sabha) തിരഞ്ഞെടുപ്പിൽ ബിജെപി(BJP) യെ മികച്ച വിജയത്തിലേക്ക് നയിച്ച മോദി തുടർന്ന് ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രീ പദത്തിലെത്തി.ഇതിന് മുൻപ് 2001 മുതല് 2014 വരെ ഗുജറാത്ത്(Gujarat) സംസ്ഥാനത്തിന്റെ മുഖ്യമന്ത്രീ(Chief Minister) പദവിയും വഹിച്ചിട്ടുണ്ട്.കോൺഗ്രസ്സ്(Congress) പാർട്ടിക്ക് പുറത്തു നിന്നുള്ള ഏറ്റവും ദീർഘകാലം അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയാണ്.

    നരേന്ദ്ര മോദി മുൻകാല ജീവിതം (Narendra Modi Early Life):

    1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ(Gujarat) മെഹ്സാന(Mehsana) ജില്ലയിലെ വട്നഗറിൽ(Vadnagar) ജനനം.ദാമോദർദാസ് മോദിയുടെയും ഹീരാബെൻ മോദിയുടെയും ആറ് മക്കളിൽ മൂന്നാമനാണ്.1967 വട്നഗറിലെ ഒരു വിദ്യാലയത്തിൽ നിന്ന് ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തീകരിച്ചു.മികച്ച സംവാദകനായ ഒരു ശരാശരി വിദ്യാർത്ഥിയായാണ് മോദിയെ അന്നത്തെ അധ്യാപകർ ഓർത്തെടുക്കുന്നത്.1978 ഡൽഹി യൂണിവേഴ്സിറ്റിയിലെ(Delhi University) സ്കൂൾ ഓഫ് ലേർണിംഗിൽ(School of Learning) നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും,5 വർഷത്തിന് ശേഷം 1983ൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ(Gujarat University) നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയെന്ന് പറയപ്പെടുന്നു.മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി ഇന്നും വിവാദങ്ങളും അവ്യക്തതയും തുടരുന്നു.ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ മുൻ പൊളിറ്റിക്കൽ സയൻസ് പ്രൊഫസ്സർ ആയിരുന്ന ജയന്തി ഭായ് പട്ടേൽ,മോദിയുടെ യോഗ്യതയിൽ പറയപ്പെടുന്ന വിഷയങ്ങൾ അദ്ദേഹം യോഗ്യത നേടിയെന്ന് പറയപ്പെടുന്ന സമയത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിലവിൽ ഇല്ലായിരുന്നു എന്ന് അവകാശപ്പെടുന്നു.  

    നരേന്ദ്ര മോദി വ്യക്തി ജീവിതം (Narendra Modi Personal Life):

    1968 മോദി തന്റെ പതിനെട്ടാം വയസ്സിൽ യശോദ ബെൻ ചിമൻലാലിനെ വിവാഹം ചെയ്‌തുവെങ്കിലും അവരെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി.2014 ഏപ്രിലിൽ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പതിറ്റാണ്ടുകൾക്ക് ശേഷം യശോദ ബെന്നിനെ താൻ വിവാഹം ചെയ്‌തിട്ടുണ്ടെന്ന് പരസ്യമായി സമ്മതിക്കേണ്ടിവന്നു.

    നരേന്ദ്ര മോദി ആദ്യകാല രാഷ്ട്രീയ കരിയർ (Narendra Modi Early Political Career):

    എഴുപതുകളുടെ തുടക്കത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘിൽ(Rashtriya Swayamsevak Sangh) ചേർന്ന മോദി,തന്റെ സ്വദേശത്ത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷദിന്റെ(Akhil Bharatiya Vidhyarthi Parishad) ഒരു യൂണിറ്റിന് തുടക്കം കുറിച്ചു.തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ആർ എസ്സ് എസ്സി(RSS)ന്റെ നേതൃനിരയിലേക്ക് ഉയർന്നു.

    1987 മോഡി ഭാരതീയ ജനതാ പാർട്ടിയിൽ(Bharatiya Janata Party) അംഗമായി.അടുത്ത വർഷം ഗുജറാത്ത് ശാഖയിലെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.തുടർന്നുള്ള വർഷങ്ങളിൽ ഗുജറാത്തിൽ(Gujarat) പാർട്ടിക്ക് അടിത്തറ ഉണ്ടാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.1990 ഗുജറാത്തിലെ കൂട്ടുകക്ഷി മന്ത്രിസഭയിലെ പ്രധാന അംഗങ്ങളിൽ ഒരാളായി.1995ലെ ബിജെപി(BJP) യുടെ നിയമസഭാ(Legislative Assembly) തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിൽ മുൻനിര പോരാളിയായി.തുടർന്ന് മാർച്ചിൽ ഇന്ത്യയിലെ ആദ്യ ബിജെപി മന്ത്രിസഭ അധികാരത്തിലേറി.

    1995 ഡൽഹിയിലെ(Delhi) ബിജെപി(BJP) ദേശീയ നിരയുടെ സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു.3 വര്ഷത്തിന് ശേഷം ദേശീയ ജനറൽ സെക്രട്ടറിയായും മോദി ചുമതല വഹിച്ചു.3 വർഷം ഇതേ പദവിയിൽ തുടർന്നു.

    നരേന്ദ്ര മോദി-ഗുജറാത്ത് മുഖ്യമന്ത്രി (Narendra Modi-Gujarat Chief Minister):

    2001 ഒക്ടോബറിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്(Keshubhai Patel) പകരക്കാരനായി മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്തു.2002 ഫെബ്രുവരിയിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മോദി ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മുഖ്യമന്ത്രിയായിരിക്കെ വിവാദമായ ഏടുകളും ഉൾക്കൊണ്ടതായിരുന്നു മോദിയുടെ ഭരണം.2002ലെ ഗുജറാത്ത് കലാപത്തിലെ(Gujarat Communal Riot) മുഖ്യമന്ത്രിയായുള്ള മോദിയുടെ പ്രവർത്തനങ്ങൾ ചോദ്യംചെയ്യപ്പെട്ടു.ഗോധ്രയിൽ(Godhra) ഡസൻ കണക്കിന് ഹിന്ദു യാത്രക്കാരുടെ മരണത്തിന് കാരണമായ ട്രെയിൻ കത്തിക്കൽ സംഭവത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ആയിരക്കണക്കിന് മുസ്ലിങ്ങൾ കൊല ചെയ്യപ്പെട്ടപ്പോൾ അത് തടയാൻ കാര്യക്ഷമമായി മോദി പ്രവർത്തിച്ചില്ല എന്ന ആരോപണം ഉയർന്നു.തുടർന്നുണ്ടായ അന്വേഷണങ്ങളിലും കോടതി വിധികളിലും മോദി കുറ്റം ചെയ്‌തതായി കണ്ടെത്തിയില്ല.എന്നാൽ മോദിയുമായി അടുത്തു പ്രവർത്തിച്ച പലരും കുറ്റക്കാരാണെന്ന് തെളിയുകയും നീണ്ട തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്‌തു.മോദി ഭരണകാലത്തെ അന്യായമായ കൊലപാതങ്ങളിലെ(Encounters) സർക്കാരിന്റെ പങ്ക് ചോദ്യം ചെയ്യപ്പെട്ടു.ലഷ്കർ ഈ തോയ്‌ബ പ്രവർത്തക എന്ന് മുദ്രകുത്തിയ ഇഷ്രത്ത് ജഹാന്റെ(Ishrat Jahan) കുപ്രസിദ്ധമായ കൊലപാതകം കേസ് ഇതിന് ഉദാഹരണമാണ്.  

    2002,2007,2012 വര്ഷങ്ങളിലെ ബിജെപി(BJP) യുടെ ഗുജറാത്തിലെ തുടർച്ചയായ വിജയങ്ങളിലൂടെ പാർട്ടിയിലെ അനിഷേധനായ നേതാവ് എന്ന സ്ഥാനം മോദിക്ക് ചാർത്തപെട്ടു.ഭരണത്തുടർച്ചയിൽ മുഖ്യമന്ത്രിയായി മോദി തന്നെ തുടർന്നു.

    മുഖ്യമന്ത്രിയായിരിക്കെ കഴിവുള്ള ഭരണാധികാരി എന്ന അഭിപ്രായം മോദി നേടിയെടുത്തു.മോദി ഭരണകാലത്ത് ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഉയർന്ന വളർച്ച രേഖപ്പെടുത്തി.എന്നാൽ വളർച്ചാ നിരക്കിന് കാരണക്കാരൻ മോദി അല്ലെന്നും,മോദി ഭരണത്തിന് മുൻപ് തന്നെ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരക്കെ അധിക്ഷേപമുണ്ട്.ഗുജറാത്തിലെ ഭരണത്തുടർച്ച സംസ്ഥാന നിരക്കും അപ്പുറം ബിജെപി(BJP) യുടെ ദേശീയ നേതൃ നിരയിലേക്ക് മോഡിയെ ഉയർത്തി.2013 ജൂണിൽ 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പിലെ ബിജെപി(BJP) യുടെ നേതാവായി മോദിയെ അവതരിപ്പിച്ചു.

    നരേന്ദ്ര മോദി- ഇന്ത്യൻ പ്രധാനമന്ത്രി (Narendra Modi-India’s Prime Minister):

    2014ലെ ലോക്സഭാ(Lok Sabha) തിരഞ്ഞെടുപ്പിൽ വാരാണസിയിൽ(Varanasi) നിന്നും വഡോദരയിൽ(Vadodara) നിന്നും മത്സരിച്ച് അദ്ദേഹം വിജയിച്ചു.വൻ ഭൂരിപക്ഷത്തിൽ ബിജെപി(BJP) വിജയിച്ചപ്പോൾ,2014 മെയ് 26ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി(Prime Minster of India) മോദി അധികാരത്തിലേറി.ഭരണത്തിലേറിയ ഉടനെ തന്നെ രാജ്യത്തെ ഗതാഗതത്തിനുള്ള അടിസ്ഥന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിദേശ നിക്ഷേപത്തിനായി നിയമങ്ങൾ ഉദാരവൽക്കരിക്കുന്നതിനും ഊന്നൽ നൽകി.ചൈനയുമായും അമേരിക്കയുമായും നടത്തിയ ചർച്ചകളിലൂടെ ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച നയതന്ത്ര നേട്ടങ്ങൾ മോദിക്ക് മുതൽക്കൂട്ടായി.തുടർന്ന് ഹിന്ദു സമൂഹത്തിന് വേണ്ടി മാത്രം കൊണ്ടുവന്ന ഗോവധ നിരോധനം,കള്ളപ്പണം പിടിച്ചെടുക്കാനെന്ന പേരിൽ നടത്തിയ 500,1000 നോട്ടുകളുടെ നിരോധനം എന്നിവ വിവാദ തീരുമാനങ്ങൾ ആയി.അടുത്ത വര്ഷം ഉപഭോഗ നികുതി സമ്പ്രദായത്തെ കേന്ദ്രീകരിച്ചുക്കൊണ്ട് ചരക്ക് സേവന നികുതി(Goods and Services Tax) അവതരിപ്പിച്ചു.ഈ മാറ്റങ്ങൾ സർക്കാരിന്റെ നികുതി അടിത്തറ വികസിപ്പിച്ചെങ്കിലും ജി ഡി പി(GDP) യിലെ വളർച്ചയെ ബാധിച്ചു.രാജ്യത്തെ വർധിച്ചു വരുന്ന ജീവിത ചിലവും തൊഴിലില്ലായ്മയും ഒരു പ്രശ്നമായി തന്നെ നിലനിന്നു.

    2019 വീണ്ടും ബിജെപി യും മോദിയും അധികാരത്തിൽ തിരിച്ചെത്തി.ജമ്മു കാശ്മീരിനുണ്ടായിരുന്ന(Jammu and Kashmir) പ്രത്യേക പദവി റദ്ദ് ചെയ്‌ത മോദി സർക്കാർ,2019 ഒക്ടോബറിൽ ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തുകളയുകയും കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്‌തു.ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.2020 കോവിഡ്(Covid-19) പൊട്ടിപുറപ്പെട്ടപ്പോൾ,വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യവ്യാപകമായി കർശന നിയന്ത്രണങ്ങൾ അതിവേഗം നടപ്പാക്കി.സൂചനയില്ലാതെ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ജനജീവിതം ദുരിതത്തിലാക്കി.2020 ജൂണിൽ കാർഷിക മേഖലയുടെ ഉദാരവൽക്കരണം ലക്ഷ്യമിട്ട് മോദി കാർഷിക നിയമങ്ങൾ അവതരിപ്പിച്ചു.എന്നാൽ നിയമം കർഷകരെ ചൂഷണം ചെയ്യുമെന്ന് ചിലർ ഭയന്നു.കാർഷിക നിയമത്തിനെതിരെ വൻ പ്രതിഷേധമുയർന്നു.കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ കർഷകരുടെ വലിയ പ്രക്ഷോഭമുണ്ടായി.പല വിധേനയും പ്രക്ഷോഭത്തെ അടിച്ചമർത്താൻ നോക്കിയെങ്കിലും,തുടരേ സർക്കാർ പരാജയപ്പെട്ടു.2021 ഏപ്രിലിലെ കോവിഡ് ഡെൽറ്റ വകബേധത്തിന്റെ വ്യാപനവും സർക്കാരിന് തലവേദനയായി.കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ മോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കടുത്ത വിമർശനം നേരിട്ടു.2021 നവംബറിൽ കർഷക പ്രക്ഷോഭം തുടരവേ,ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്(Uttar Pradesh Legislative Assembly Election) വരുന്ന സാഹചര്യത്തിൽ കാർഷിക ബിൽ റദ്ദ് ചെയ്തതായി മോദി സർക്കാർ പ്രഖ്യാപിച്ചു.