Nazriya Nazim

നസ്രിയ നസിം വാർത്ത (Nazriya Nazim News in Malayalam)

    ജനപ്രിയ നടിയായ നസ്രിയ നസിം  ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും നിർമ്മാതാവും പിന്നണി ഗായികയും, മുൻ ടെലിവിഷൻ അവതാരകയുമാണ്. നസ്രിയ പ്രധാനമായും മലയാളം , തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന തെന്നിന്ത്യൻ സുന്ദരി ആണ്.മലയാളം ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ അവതാരകയായാണ് നസ്രിയ കരിയർ ആരംഭിച്ചത് , പിന്നീട് പളുങ്ക് (2006) എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അവർ ശേഷം 2013-ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലെ നായികയായി അഭിനയിച്ച നസ്രിയ പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ഒരു നടിയായി മാറി.നസ്രിയ ഒരു അതിശയകരമായ നടിയാണ്,വളരെ സ്വാഭാവികതയുള്ള  അഭിനയമാണ് താരത്തിൻ്റെത് .ഒരു മികച്ച നടി എന്നതിന് പുറമെ അവർ വളരെ പോസിറ്റീവും എപ്പോഴും തൻ്റെ മുഖത്ത് ഒരു പുഞ്ചിരി നിലനിർത്തുന്ന ഒരു പ്രസന്നമായ വ്യക്തിത്വത്തിന് ഉടമയാണ്.

    നസ്രിയ നസിം മുൻകാല ജീവിതം

    1993  ഡിസംബർ 20 – ന് നസിമുദ്ധിൻ്റെയും  ബീഗം ബീനയുടെയും മകളായാണ് നസ്രിയ ജനിച്ചത്. നസ്രിയയുടെ സഹോദരനായ നവീൻ  നസീമും ( Naveen Nazim)ഒരു മോളിവുഡ് നടൻ ആണ്. കേരളത്തിലെ തിരുവനന്തപുരത്താണ് ( Trivandrum Kerala) നസ്രിയ ജനിച്ചത് .വളർന്നത് യുഎഇയിലെ അൽ ഐനിലാണ്.(Al Ain, UAE)

     

    യു.എ.ഇ.യിലെ അൽ ഐനിലെ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ , തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്‌കൂൾ, തിരുവനന്തപുരം സർവോദയ വിദ്യാലയം എന്നിവിടങ്ങളിലാണ് നസ്രിയ പഠിച്ചത്. 2013-ൽ അവർ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബി കോം ന് ചേർന്നു , എന്നാൽ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാൽ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല.

    നസ്രിയ നസിം കരിയർ

    2005ൽ കൈരളി ടിവിയിലെ പുണ്യമാസത്തിലോട് എന്ന മുസ്ലീം ഓറിയന്റഡ് ടെലിവിഷൻ ക്വിസ് ഷോയിൽ അവതാരകയായാണ് നസ്രിയ തന്റെ കരിയർ ആരംഭിച്ചത് . അതേ വർഷം കൈരളി ടി.വി യില്   

    ശ്രുതിലയം എന്ന സംഗീത പരിപാടിയില്   ആങ്കർ ആയി പ്രവർത്തിച്ചു 

     

    2006-ൽ ബ്ലെസി സംവിധാനം ചെയ്ത പളുങ്ക് (2006) എന്ന മലയാള സിനിമയിൽ ബാലതാരമായാണ് അവർ അഭിനയ ജീവിതം ആരംഭിച്ചത് , അതിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചു . അതേ വർഷം ജീവൻ ടി.വി യില്  ചന്ദ്രകാന്തം -ടെലിക്വിസ് എന്ന പരിപാടിയിൽ ക്വിസ് ഷോ ആങ്കർ ആയി പ്രവർത്തിച്ചു.

    2010 – ൽ മോഹൻലാൽ അഭിനയിച്ച ഒരു നാൾ വരും ആയിരുന്നു അവർ അഭിനയിച്ച അടുത്ത സിനിമ, അതിൽ ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ മകളായ ധന്യയെ അവർ അവതരിപ്പിച്ചു. അതേ വർഷം പ്രമാണി എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ചു.

     

    അഭിനയത്തോടൊപ്പം നസ്രിയ ആങ്കർ ആയും പ്രവർത്തിച്ചു.2010 മുതൽ 2012 വരെ ഏഷ്യനെറ്റ് ചാനെലിൽ മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ എന്ന റിയാലിറ്റി ഷോയില്    ആങ്കർ ആയി പ്രവർത്തിച്ചു.ശേഷം നിവിൻ പോളി ക്കൊപ്പം  മ്യൂസിക് എന്റർടൈൻമെന്റിന്റെ യുവ്ഹ് എന്ന ആൽബത്തിൽ അവർ അഭിനയിച്ചു, തുടർന്ന് 2012 – ൽ ഏഷ്യാനെറ്റ് ചാനലിൽ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ ആങ്കർ ആയി പ്രവർത്തിച്ചു.2012–2013 ൽ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ -ഗ്രാൻഡ് ഫിനാലെ യില് ഹോസ്റ്റ് ആയി.

     

    2013 -ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലാണ് നസ്രിയ ആദ്യമായി നായികയായി എത്തുന്നത് . ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത  മലയാളത്തിലും ഒരേസമയം നിർമ്മിച്ച നേരം എന്ന റൊമാന്റിക് കോമഡി ത്രില്ലർ ചിത്രം  നടൻ നിവിൻ പോളിയുടെയും നായികയായി നസ്രിയ അഭിനയിച്ചു.ചിത്രം വലിയ വിജയമായി മാറി, ചിത്രത്തിന് ധാരാളം നിരൂപക പ്രശംസ ലഭിച്ചു.തുടർന്ന് രാജാ റാണി എന്ന തമിഴ് ചിത്രത്തിൽ ആര്യ, നയൻതാര എന്നിവർക്കൊപ്പം കീർത്തന എന്ന ഐടി പ്രൊഫഷണലായി നസ്രിയ അവതരിപ്പിച്ചു.ചിത്രം വൻ വിജയമായിരുന്നു.പിന്നീട് ധനുഷിൻ്റെ കൂടെ എ. സർകുനൻ സംവിധാനം ചെയ്ത തമിഴ് ചിത്രം നയ്യാണ്ടിയില് ആയിരുന്നു പിന്നീട് നസ്രിയ അഭിനയിച്ചത്.

     

    2014-ൽ, ദുൽഖർ സൽമാൻ്റെ നായികയായി സലാല മൊബൈൽസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട്  ഓം ശാന്തി ഓശാന എന്ന മലയാളം ചിത്രത്തിൽ നിവിൻ പോളിയ്‌ക്കൊപ്പം അഭിനയിച്ചു. ചിത്രം വൻ ഹിറ്റ് ആകുകയും ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു.

    ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചത്. ദുൽഖർ  , നിവിൻ പോളി ഫഹദ് ഫാസിൽ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രം വൻ വിജയമായി മാറി.2014 – ൽ ബാലാജി മോഹൻ സംവിധാനം ചെയ്ത സംസാരം ആരോഗ്യത്തിനു ഹാനികരം , വായായി മൂടി പേസവും എന്ന പേരിൽ തമിഴിലും ഒരേ സമയം പുറത്തിറക്കി. അനീസ് സംവിധാനം ചെയ്ത തിരുമാനം എന്നും നിക്കാഹ് എന്ന ചിത്രത്തിലും അഭിനയിച്ചു , ഈ ചിത്രം മലയാളത്തിലെ സലാല മൊബൈലസിൻ്റെ റീമേക്ക് ആണ്. 

     

    ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത നസ്രിയ പൃഥ്വിരാജ് നായകനായ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി . പിന്നീട് 2020ൽ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിനൊപ്പം ട്രാൻസ് എന്ന സിനിമയിൽ അഭിനയിച്ചു . അതേ വർഷം മണിയറയിലെ  അശോകൻ എന്ന ചിത്രത്തിൽ അഭിനയിച്ചു.പിന്നീട് 2022-ൽ, നാനിക്കൊപ്പം ആന്റെ സുന്ദരനികി എന്ന ചിത്രത്തിലൂടെ അവർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു .ചിത്രം ആഹാ സുന്ദരാ എന്ന പേരിൽ 

    മലയാളത്തിലും  റീലീസ് ചെയ്തു.വിവേക് അത്രേയ ആണ് സംവിധാനം.

     

    നസ്രിയ നസിം നിർമ്മാണമേഖലയിൽ

     

    ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നസ്റിയ അഭിനരംഗത്ത് തിരിച്ചുവരികയും അതേ വർഷം  നിർമ്മാണ രംഗത്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.2018 – ൽ ഫഹദ് ഫാസിൽ,ഐശ്വര്യ ലക്ഷ്മി എന്നിവർ അഭിനയിച്ച വരത്തൻ എന്ന മലയാളം ചിത്രം നിർമ്മിച്ചു.പിന്നീട്

    2019 – ൽ ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം , അന്ന ബെൻ എന്നിവർ അഭിനയിച്ച  കുമ്പളങ്ങി നൈറ്റ്സ് എന്ന മലയാളം ചിത്രം നിർമ്മിച്ചു.ശേഷം 2020 – ൽ സീ യൂ സൂൺ എന്ന മലയാളം ചിത്രവും നിർമ്മിച്ചു.ഫഹദ് ഫാസിൽ ,റോഷൻ മാത്യൂ, ദർശന രാജേന്ദ്രൻ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

    നസ്രിയ നസിം ഗാനരംഗത്ത്

    നസ്രിയയുടെ വൈദഗ്ധ്യം ആങ്കറിങ്ങിലും അഭിനയത്തിലും മാത്രമല്ല ഉള്ളത്, അവർ ഒരു മികച്ച പിന്നണി ഗായിക കൂടി ആണെന്ന് അവർ തെളിയിച്ചു. 2014 – ൽ”ലാ ലാ ലാസ (ഉമ്മച്ചി റാപ്പ്)”എന്ന ഗാനം സലാല  മൊബൈൽസ് എന്ന ചിത്രത്തിൽ ആലപിച്ചു.2014 – ൽ “എന്റെ കണ്ണിൽ നിനക്കായി” എന്ന ഗാനം ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ അഭിനയിച്ച.2018 – ൽ  “നീ” എന്ന ഗാനവും “പുതിയൊരു പാതയിൽ” എന്ന ഗാനവും വരത്തൻ എന്ന ചിത്രത്തിനായി ആലപിച്ചു.

    നസ്രിയ നസിം അവാർഡുകൾ

     

    നേരം എന്ന ചിത്രത്തിന് 2013 – മികച്ച താരജോഡിക്കുള്ള വനിതാ ഫിലിം അവാർഡ് നടൻ നിവിൻ പോളിയുമായി പങ്കിട്ടു . ഏഷ്യാവിഷൻ അവാർഡുകൾ നേടി അഭിനയത്തിൽ പുതിയ സംവേദനം .പിന്നീട് നേരം എന്ന ചിത്രത്തിന് 2014 – ൽ  ആനന്ദ വികടൻ സിനിമാ അവാർഡുകൾ മികച്ച നവാഗത നടി – നേടി ,പതിനാറാം ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് മികച്ച താര ജോടി നടൻ നിവിൻ പോളിയുമായി പങ്കിട്ടു.ശേഷം എട്ടാമത് വിജയ് അവാർഡുകൾ നവാഗത നടി നേടി .തുടർന്ന് ജയ്ഹിന്ദ് ടിവി ഫിലിം അവാർഡുകൾ വരാനിരിക്കുന്ന പ്രതിഭ  പുരസ്കാരം നേടി,എഡിസൺ അവാർഡ് മികച്ച നവാഗത നടി നേടി.രാജാ റാണി എന്ന ചിത്രത്തിന്  61-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് മികച്ച വനിതാ അരങ്ങേറ്റം – സൗത്ത് നേടി. നേരം എന്ന ചിത്രത്തിന് തമിഴ്നാട്  സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രത്യേക പുരസ്കാരം നേടി . 2015 –  ൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് പതിനേഴാമത് ഏഷ്യനെറ്റ് ഫിലിം അവാർഡുകൾ ഏറ്റവും ജനപ്രിയ നടി,മികച്ച നടി നേടി .45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മികച്ച നടി നേടി . ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ഏഷ്യാവിഷൻ അവാർഡുകൾ ഈ വർഷത്തെ നക്ഷത്രം – സ്ത്രീ നേടി ,കൂടാതെ വനിതാ ഫിലിം അവാർഡുകൾ -ഏറ്റവും ജനപ്രിയ നടി നേടി.2018 – ൽ കൂടെ എന്ന ചിത്രത്തിന് നാന ഫിലിം അവാർഡുകൾ -മികച്ച രണ്ടാമത്തെ നടി എന്നിങ്ങനെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

    നസ്രിയ നസിം സ്വകാര്യ ജീവിതം

    2014 ൽ മലയാള സിനിമാ നടൻ ഫഹദ് ഫാസിൽ താനും നസ്രിയയും വിവാഹിതരാകാന് പോകുകയാണ് എന്ന് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്‌സിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരസ്പരം അടുത്തറിഞ്ഞതും പ്രണയയത്തിലകുന്നതും .പിന്നീട് 2014 – ൽ ഇരുവരും വിവാഹിതരായി.