Nithya Menen

നിത്യ മേനൻ വാർത്ത (Nithya Menen News in Malayalam)

    മലയാളം,തമിഴ്, തെലുങ്ക് , കന്നഡ ഭാഷകളിലെല്ലാം കൂടി  50ഇലേറെ സിനിമകളിൽ അഭിനയിക്കുകയും എല്ലാവരുടെയും മനസ്സുകളിൽ പതിച്ച നിരവധി കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്ത നിത്യ മേനൻ എന്ന നടി, 1989ൽ കർണാടകയിലെ ബാംഗ്ളൂരുവിൽ ഒരു  മലയാളി  കുടുംബത്തിനാണ് ജനിക്കുന്നത്.

    നിത്യ മേനൻ കരിയർ ( Nithya Menen Career)

    1998ൽ ഇറങ്ങിയ ഇംഗ്ലീഷ് (English) ചിത്രമായ  “ദി മങ്കി ഹു ന്യൂ റ്റൂ മച്ച്”  (The Monkey Who Knew Too Much) എന്ന ചിത്രത്തിലൂടെ പ്രശസ്ത ഹിന്ദി സിനിമ നടി താബുവിനോടൊപ്പം 10ആം വയസ്സിൽ കൊച്ചനുജത്തിയുടെ വേഷത്തിലാണ് നിത്യ മേനൻ ആദ്യമായി അഭിനയരംഗത്തേക്  ചവിട്ടുപടി വെക്കുന്നത്.  “ദി മങ്കി ഹു ന്യൂ റ്റൂ മച്ച്”എന്ന ചിത്രത്തിലെ തന്റെ ഓമനത്വവും നിഷ്കളങ്കത തുളുമ്പുന്ന അഭിനയവും കഥാപാത്രവും എല്ലാവരുടെയും മനസുകളിൽ ശ്രദ്ധ രേഖപെടുത്തിയിരുന്നു.

    പിന്നീട് 17ആം വയസ്സിൽ സന്തോഷ് റായ് പത്താജേ (Santosh rai pathaje) സംവിധാനം ചെയ്ത 7′ ഓ ക്ലോക്ക് (7 O’ Clock) എന്ന കന്നഡ ചിത്രത്തിലൂടെ കന്നഡ സിനിമ 

    രംഗത് സഹനടിയായി തുടക്കം കുറിക്കുകയും പിന്നീട്  കെ.പി. കുമാരൻ (K. P. Kumaran) സംവിധാനം ചെയ്യുകയും മോഹൻലാൽ നടനായി അഭിനയിക്കുകയും ചെയ്ത “ആകാശ ഗോപുരം” (Aakasha Gopuram) എന്ന ചിത്രത്തിലൂടെ മലയാളസിനിമ വേദിയിൽ നായികയായി തുടക്കം കുറിക്കുകയും ചെയ്തു.

    പിന്നീട് 2011ൽ ഇറങ്ങിയ റൊമാന്റിക് കോമഡി ( romantic comedy) ചിത്രമായ “അല മോദലൈണ്ടി”(Ala Modalaindi)

    എന്ന ചിത്രത്തിലൂടെ തെലുങ്കുവിൽ ആദ്യമായി അരങ്ങേറുകയും ചെയ്തു. ഇതിനെ തുടർന്ന് സന്തോഷ് ശിവൻ (Santosh Sivan) സംവിധാനം ചെയുകയും പ്രിത്വിരാജ്, ജനിലിയ, പ്രബുദേവ എന്ന താരനിരകൾ അണിനിൽകുകയും ചെയ്ത “ഉറുമി” (Urumi)

    എന്ന ചിത്രത്തിൽ തന്റെ കഥാപാത്രമായ ചിറക്കൽ (Chirakkal) രാജകുമാരിയായി എല്ലാവരുടെയും ഹൃദയം കൈകലാക്കുകയും മാസ്മരികമായ അഭിനയം കാഴ്ചവെക്കുകയും ചെയ്തു.

    പിന്നീട്  ജയെന്ദ്ര (Jayendra) സംവിധാനം ചെയ്യുകയും പ്രശസ്ത നടൻ സിദ്ധാർഥ് (Siddharth) അഭിനയിക്കുകയും ചെയ്ത “നൂട്രെമ്പതു” (Nootrenbadhu), സിബി മലയിൽ (Sibi Malayil) സംവിധാനം ചെയ്ത “വയലിൻ” (Violin),ഗൗതം വാസുദേവ് മേനോൻ (Gautham Vasudev Menon) നിർമിച്ച തമിഴ് ചിത്രമായ “വെപ്പം”(Veppam) തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

    പിന്നീട് വി . കെ . പ്രകാശ് (V. K. Prakash) സംവിധാനം ചെയ്ത കന്നഡ ചിത്രമായ “ഐദോണ്ട്ലാ ഐദു” (Aidondla Aidu) വിൽ അഭിനയിക്കുകയും “പായസ” (payasa) എന്ന ഗാനമാലപിക്കുകയും ചെയ്തു.

    പിന്നീട് 2012ൽ “ഐദോണ്ട്ലാ ഐദു” എന്ന കന്നഡ 

    ചിത്രത്തിന്റെ മലയാള റീമേക്ക് (Remake) ആയ “പോപ്പിൻസ്” ( Poppins) എന്ന ചിത്രത്തിൽ അഭിനയിക്കുകയും അതിലെ “പായസം” എന്ന ഗാനം ആലപിക്കുകയും ചെയ്തു.

    ശേഷം ടി . കെ . രാജീവ്‌ കുമാർ ( T. K. Rajeev Kumar)   സംവിധാനം ചെയ്ത “തത്സമയം ഒരു പെൺകുട്ടി”യും (Thalsamayam Oru Penkutty), അമൽ നീരദ് (Amal Neerad)

    സംവിധാനം ചെയ്‌ത “ബാച്‌ലർ പാർട്ടി” (Bachelor Party)

    എന്ന ചിത്രത്തിലും മികച്ച അഭിനയം കാഴ്ചവെച്ച് ഏറെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

    പിന്നീട് ദുൽക്ർ സൽമാൻ അഭിനയിക്കുകയും അൻവർ റഷീദ് (Anwar Rasheed) സംവിധാനം ചെയ്യുകയും, മലയാളികൾക്കിടയിൽ തരംഗമാവുകയും ഒരു പ്രത്യേക സ്ഥാനം കൈകലാക്കുകയും ചെയ്ത മലയാള ചിത്രമായ

    “ഉസ്താദ് ഹോട്ടൽ” (Ustad Hotel) എന്ന ചിത്രത്തിലെ “ഷഹാന” എന്ന കഥാപാത്രം അതിഗംഭീരമായി അഭിനയിക്കുകയും, തന്റെ പ്രകടനം കൊണ്ട് എല്ലാവരുടെയും മനസ്സ് കീഴടക്കുകയും ചെയ്തു.

    2013ൽ തെലുങ്ക് ചിത്രങ്ങളായ “ഒക്കെടിനെ” (Okkadine), “ജബർദസ്ത” (Jabardasth), “ഗുണ്ടേ ജാരി ഗള്ളാന്തയ്യിണ്ടേ” (Gunde Jaari Gallanthayyinde),  കന്നഡ ചിത്രമായ “മൈനാ” (Mynaa)  എന്ന് തുടങ്ങുന്ന നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും സിനിമവേദിയിൽ തിളങ്ങി നിൽക്കുകയും ചെയ്തു.

    പിന്നീട് 2014ൽ അഞ്ജലി മേനോൻ (Anjali menon) സംവിധാനം ചെയ്ത “ബാംഗ്ലൂർ ഡേയ്‌സ്” (Banglore days) എന്ന വൻ വിജയമായ ചിത്രത്തിൽ അതിഥി വേഷമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ അടയാളമുണ്ടാക്കുകയും ചെയ്തു.

    2015ൽ  ധാരാളം തെലുങ്ക് ചിത്രങ്ങളിൽ 

    അഭിനയിക്കുകയും, പിന്നീട് ദുൽഖർ സൽമാനോടൊപ്പം ചെയ്ത ചിത്രങ്ങളായ “100 ഡേയ്‌സ് ഓഫ് ലവ്”  (100 Days of love), മണിരത്‌നം സംവിധാനം ചെയ്ത “ഓ ക്കേ കണ്മണി” (OK Kanmani) എന്നീ ചിത്രങ്ങളിൽ തകർത്തഭിനയിക്കുകയും  മികച്ച കഥാപാത്രങ്ങൾ നൽകുകയും ചെയ്തു . ഇരുചിത്രങ്ങളിലും ദുൽക്ർ സൽമാനും നിത്യ മേനെനും  അവരുടെ അഭിനയത്തിലൂടെ കാഴ്ചവെച്ച കെമിസ്ട്രി (Chemistry) വളരെയധികം പ്രശംസിക്കപ്പെടുകയും ചെയ്തു.

    വിക്രമിനോടപ്പം അഭിനയിച്ച “ഇരു മുഖൻ” (Iru Mugan), “ജനത ഗാരേജ്” (Janatha Garage), വിജയിനോടൊപ്പം തകർത്തഭിനയിക്കുകയും മനസുകളിൽ നിന്ന് മായാത്ത വിതം അഭിനയ പ്രകടനം കാഴ്ചവെക്കുകയും ചെയ്ത “മേഴ്സൽ” (Mersal), “ആവ്” (Awe) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും, 2019ൽ 

    “മിഷൻ മംഗൽ” (Mission Mangal) എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമവേദിയിൽ തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് ധാരാളം സിനിമകളിൽ അഭിനയിക്കുകയും സിനിമപ്രേമികൾക് ഒരുപാട് പടങ്ങൾ നൽകി കൊണ്ടിരിക്കുകയും ചെയുന്നു.

    നിത്യ മേനൻ വിദ്യാഭ്യാസം ( Nithya Menen Education)

    ബാംഗ്ലൂരിലെ പൂർണ പ്രാജ്ന സ്കൂളിലെയും (Poorna Prajna school ) മൗണ്ട് കാർമെൽ കോളേജിലെയും (Mount Carmel College) പഠനം പൂർത്തിയാക്കിയതിനു ശേഷം മണിപ്പാൾ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ(Manipal Academy of Higher Education.) നിന്ന് ജേർണലിസം പഠിക്കുകയും ചെയ്തു. പിന്നീട്  വന്ന സിനിമയോടുള്ള താല്പര്യം മൂലം പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (Film 

     

    and Television Institute of India) പഠനം പൂർത്തിയാക്കുകയും ചെയ്തു.

    നിത്യ മേനൻ അവാർഡുകൾ (Nithya Menen awards)

    മികച്ച സഹനടി – കന്നഡ, മികച്ച സഹനടി– മലയാളം, റൈസിംഗ് സ്റ്റാർ ഓഫ് സൗത്ത് ഇന്ത്യൻ സിനിമ (Rising star of south indian cinema), മികച്ച നടി എന്ന് തുടങ്ങുന്ന പദവികളിൽ ഫിലിംഫയർ അവാർഡ്സ് സൗത്ത് (Filmfare Awards South), നന്തി അവാർഡ്‌സ് ( Nandi awards), വിജയ് അവാർഡ്‌സ് (Vijay Awards),2ആം ഐ.ഐ.എഫ്.എ ഉത്സവം അവാർഡ്‌സ് (2nd IIFA Utsavam Awards) തുടങ്ങുന്ന നിരവധി അവാർഡുകളാണ് നിത്യ മേനൻ എന്ന താരപ്രതിഭ കരസ്തമാക്കിയിരിക്കുന്നത്.