കാസർകോട്: മയിച്ചയിൽ വിവാഹ ഘോഷയാത്രയ്ക്കിടയിലേക്ക് കാർ പാഞ്ഞുകയറി നാലുപേർക്ക് പരിക്കേറ്റു. ബൈക്ക് ഘോഷയാത്രയായി വധൂവരന്മാർക്ക് അകമ്പടി പോയവർക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. മയിച്ച വയൽക്കര ഓഡിറ്റോറിയത്തില്‍ വിവാഹം കഴിഞ്ഞ് ചെറുവത്തൂർ കാര്യങ്കോട് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം. ബൈക്കുകൾ അശ്രദ്ധമായി കൂട്ടത്തോടെ ദേശീയ പാതയിലേക്ക് കയറുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ രണ്ടു പേർ ദൂരേക്ക് തെറിച്ചു വീണു. റോഡില്‍ വീഴാതെ സമീപത്തെ വള്ളി പടർപ്പിലേക്ക് വീണത് കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. കാര്യങ്കോട് സ്വദേശികളായ അഭിഷേക്, അമൃതരാജ്, അനിൽ, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരന്റെ സഹോദരനാണ് അഭിഷേക്.