ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കയ്യേറ്റ ശ്രമം. മഞ്ചേരിയിലെ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. നൂറിൻ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ ആരുടേയോ കൈ തട്ടി നൂറിന്റെ മൂക്കിന് പരിക്കേൽക്കുകയായിരുന്നു.കൃത്യസമയത്ത് എത്തിയെന്നും സംഘാടകരാണ് പരിപാടി വൈകിപ്പിച്ചതെന്നും നൂറിന്റെ അമ്മ പ്രതികരിച്ചു.