ഹോം » വീഡിയോ » Crime » cctv-footage-of-two-persons-wearing-masks-and-burning-four-parked-vehicles-tv-bsj

മുഖംമൂടി ധരിച്ചെത്തി പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങള്‍ കത്തിച്ചു; സി സി ടി വി ദൃശ്യങ്ങൾ

Crime13:45 PM November 19, 2019

കോഴിക്കോട്∙ വാണിമേല്‍ പരപ്പുപാറയില്‍ വീടിനോട് ചേര്‍ന്ന് പാർക്ക് ചെയ്തിരുന്ന നാല് ഇരുചക്രവാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വീട്ടുടമ കോരമ്മന്‍ചുരത്തില്‍ കുഞ്ഞാലിയുടെ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും ബന്ധുക്കളുടെ രണ്ട് വാഹനങ്ങൾ ഭാഗികമായും കത്തിനശിച്ചു. സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് നിഗമനം. പുലര്‍ച്ചെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖം മറച്ചെത്തിയ രണ്ടുപേര്‍ കുപ്പിയില്‍ കരുതിയ ദ്രാവകം ബൈക്കിലൊഴിച്ച് തീകത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. വളയം പൊലീസ് അന്വേഷണം തുടങ്ങി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV