മോഹൻലാലിൻറെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയ ചിത്രങ്ങൾ തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് തീരുമാനം പ്രഖ്യാപിച്ചത്. 22ന് സജി ചെറിയാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എല്ലാ സിനിമാ സംഘടനകളുടെയും യോഗം വിളിക്കുമെന്ന് ഫിയോക് അറിയിച്ചു.