സംസ്ഥാനത്തെ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തം. നിരവധി വമ്പൻ ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. മുഴുവൻ സീറ്റുകളിലും ആളെ അനുവദിച്ചാൽ ചലച്ചിത്ര മേഖല പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.