ഒറ്റ എക്സ്പ്രഷൻ കൊണ്ട് സോഷ്യൽ മീഡിയ പിടിച്ചടക്കിയിരിക്കുകയാണ് പ്രിയ വാര്യർ എന്ന തൃശൂരുകാരി. പുരികം ഉയർത്തലും കണ്ണിറുക്കലും കൊണ്ട് ഒറ്റ ദിവസം കൊണ്ട് തന്നെ പ്രിയ തരംഗമായിരിക്കുകയാണ്. കേരളവും ഇന്ത്യയും കടന്ന അങ്ങ് പാകിസ്ഥാനിൽ നിന്നു പോലും പ്രിയയുടെ ആ നോട്ടത്തിന് ആരാധകരുണ്ടായി. ഇപ്പോഴിതാ സെലിബ്രിറ്റി പട്ടികയിൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയ്ക്ക് അടുത്തെത്തിയിരിക്കുകയാണ് പ്രിയ.