മലയാള സിനിമാ രംഗത്തു കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന ഹരിശ്രീ അശോകന് ഇന്ന് പിറന്നാൾ. ഒരിക്കലും പകരം വയ്ക്കാൻ കഴിയാത്ത, സ്വാഭാവിക ഹാസ്യ മുഹൂർത്തങ്ങൾ തീർക്കാൻ ഹരിശ്രീ അശോകന് തന്റേതായ ഒരു ശൈലിയുണ്ട്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ അതിപ്രസരമുള്ള ഈ കാലത്തിലും ഹരിശ്രീ അശോകനില്ലാത്ത ഒരു ട്രോൾ ലോകം പോലുമില്ല.