കോൺഗ്രസിന് വോട്ട് ചോദിക്കാൻ ഒരു ബസ് നിറയെ പ്രവാസികളുമായി പ്രവാസി കോൺഗ്രസിന്റെ ഉത്തരേന്ത്യൻ പര്യടനം. ബ്രിട്ടൻ, അമേരിക്ക, ഓസ്‌ട്രേലിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ പ്രവർത്തകരാണ് പ്രത്യേക ദൗത്യവുമായി ഇറങ്ങിയത്. പ്രവാസി കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോഡയുടെ നേതൃത്വത്തിൽ ആണ് പര്യടനം.