പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും വലിയ വിജയം നേടിയപ്പോൾ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നിരയിലെ നേതാക്കൾക്കും അടിപതറി. അമേഠിയിൽ തോറ്റ രാഹുലിന് പുറമെ കോണ്ഗ്രസ്സിന്റെ ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ,ചീഫ് വിപ്പ് ജ്യോതിരാദിത്യ സിന്ധ്യ, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ തുടങ്ങിയവർ പരാജയം അറിഞ്ഞു