നചികേതയ്ക്കും അഭിനന്ദനുമുണ്ടായ സമാന അനുഭവമാണ് 1965ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ സ്ക്വാഡ്രൻ ലീഡർ കെ സി കരിയപ്പയ്ക്കുണ്ടായത്. കസ്റ്റഡിയിലെടുത്ത ശേഷമാണ് സൈനിക മേധാവിയായ കെ എം കരിയപ്പയുടെ മകനാണെന്ന് പാകിസ്താൻ തിരിച്ചറിഞ്ഞത്. കെ എം കരിയപ്പയുടെ സുഹൃത്തായ പാക് സൈനിക മേധാവി അയ്യൂബ് ഖാൻ കെ സി കരിയപ്പയെ വിട്ടയക്കാൻ തീരുമാനിച്ചു. എന്നാൽ തന്റെ മകനെ മാത്രമായി തിരിച്ചയക്കേണ്ടെന്ന കെ എം കരിയപ്പയുടെ ഉറച്ച നിലപാടിൽ പാക്കിസ്ഥാന് ഒടുവിൽ വഴങ്ങേണ്ടി വന്നു