തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാജ് ഭവനിൽ വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു. കൊവിഡ് വ്യാപന സാഹചര്യത്തിൽ നടന്ന ചടങ്ങിലേക്ക് ബുദ്ധദേബ് ഭട്ടാചാര്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തുടങ്ങിയ വളരെ കുറച്ച് പ്രമുഖരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു.