തന്നെ അപഹസിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിലെ സ്ഥിതി അപകടകരമാണെന്നും ബിജെപിയുടെ പ്രചാരണ പരിപാടികൾ ബോധപൂർവം ബംഗാൾ സർക്കാർ തടയുന്നതായും പ്രധാനമന്ത്രി. ന്യൂസ് 18 നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മമത സർക്കാരിനെതിരെ മോദി ആഞ്ഞടിച്ചത്