ഹൈദരാബാദിൽ ജനങ്ങൾ ആഘോഷതിമിർപ്പിൽ. യുവഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കത്തിച്ചു കൊന്ന കേസിലെ പ്രതികള്‍ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. മധുരം വിതരണം ചെയ്തും പുഷ്പവൃഷ്ടി നടത്തിയുമാണ് ഇവർ പൊലീസ് നടപടിയെ സ്വീകരിച്ചത്.