ഗാന്ധി ഘാതകൻ ഗോഡ്സെ ദേശഭക്തനെന്ന് ബിജെപി നേതാവ് പ്രഗ്യ സിംഗ് ടാക്കൂർ. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രഗ്യ. ബിജെപിയാണ് ഗോഡ്സയെ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമായെന്ന് കോണ്ഗ്രെസ് ആരോപിച്ചു. പ്രസ്താവന ബിജെപി തള്ളിയതിന് പിന്നാലെ പ്രഗ്യ മാപ്പ് പറഞ്ഞു