കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ കോടതിയില്‍ മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രേഖാമൂലം മാപ്പെഴുതി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.. റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 4 ആഴ്ച സമയം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. കോടതിയില്‍ മാപ്പുപറയുന്ന ആദ്യ നേതാവായി രാഹുല്‍ ഗാന്ധി മാറിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.