കശ്മീരിൽ നിലവിലുള്ള സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) പിൻവലിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് ഇന്ത്യൻ സൈനികരെ കഴുമരത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നും മോദി.