വാതുവെപ്പ് കേസിൽ ശ്രീശാന്തിന് ആശ്വാസം. ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. ശ്രീശാന്തിന്റെ ഹരജി ഭാഗികമായി അംഗീകരിച്ച കോടതി അച്ചടക്ക നടപടി BCCIക്ക് തീരുമാനിക്കാമെന്നു വിധിച്ചു. മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. വിധി സ്വാഗതം ചെയ്ത ശ്രീശാന്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയും പങ്കുവെച്ചു