പേരെടുത്ത് പറയാതെ പാക്കിസ്താനെ രൂക്ഷമായി വിമർശിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഭീകരതയുടെ വേരറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണം. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് അവസാനിക്കണം. അവരെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു