ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക പീഡന പരാതിയിലെ ആഭ്യന്തര അന്വേഷണത്തില്‍ നിന്ന് സുപ്രീംകോടതി മുന്‍ ജീവനക്കാരി പിന്മാറി. അഭിഭാഷകയെ അനുവദിക്കുന്നില്ല, നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നില്ല തുടങ്ങിയ കാരണങ്ങള്‍ കാട്ടിയാണ് പിന്മാറ്റം. സമിതിയില്‍ നിന്ന് നീതി ലഭിക്കും എന്ന് പ്രതീക്ഷ ഇല്ലാത്തതിനാല്‍ സിറ്റിങ്ങില്‍ നിന്ന് ഇറങ്ങിപ്പോന്നതായും യുവതി അറിയിച്ചു