ഹോം » വീഡിയോ » Kerala » a-couple-on-bike-were-in-distress-when-a-drunk-young-man-danced-in-the-middle-of-the-road

മദ്യലഹരിയിൽ ബൈക്കിന് മുന്നിൽ യുവാവിൻറെ നൃത്തം; ദമ്പതികൾ അപകടത്തിൽനിന്ന് രക്ഷപെട്ടത് തലനാരി

Kerala15:56 PM August 07, 2019

പയ്യന്നൂർ മദ്യലഹരിയിൽ നടുറോഡിൽ യുവാവ് നൃത്തമാടിയപ്പോൾ ദുരന്തമനുഭവിക്കേണ്ടി വന്നത് ബൈക്ക് യാത്രികരായ ദമ്പതികൾ. യുവാവിന്റെ ചെയ്തിയിൽ കുടുങ്ങിയ ദമ്പതികൾ വൻ അപകടത്തിൽനിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. പയ്യന്നൂർ ടൗണിൽ പഴയ ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗം റെയിൽവേ സ്റ്റേഷൻ റോഡിലാണ് സംഭവം. മദ്യലഹരിയിൽ പുറകോട്ട് ചുവടുകൾ വച്ച് നീങ്ങുകയായിരുന്നു യുവാവ്. ഇയാളെ മറികടന്ന് സ്കൂട്ടറുകളും ബൈക്കുകളുമടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോയി. എന്നാൽ നൃത്തം മൂർധന്യാവസ്ഥയിലായതോടെ പിന്നാലെയെത്തിയ ബൈക്കിന്റെ ഹാൻഡിലിൽ യുവാവിന്റെ കൈയ്യിടിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് വീണത് ബസിനടിയിലേക്ക്. ചക്രങ്ങൾക്കടിയിൽ പെടാതെ ബൈക്ക് യാത്രികരായ ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ബസിലെ യാത്രക്കാരും നാട്ടുകാരും ഓടികൂടുമ്പോഴും കൂസലില്ലാതെ നിൽക്കുകയായിരുന്നു മദ്യപനായ യുവാവ്. പരുക്കേറ്റ വാടിപ്പുറത്തെ കെ.സാബു, ഭാര്യ സിന്ധു എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading