പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് സജ്‌ന ഷാജി സ്വന്തം ഹോട്ടൽ എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേർന്നു. നടൻ ജയസൂര്യ ഉൾപ്പടെയുള്ളവരുടെ സഹായത്തോടെയാണ് സജ്‌ന സ്വന്തമായി ഹോട്ടൽ തുടങ്ങിയത്. സജ്‌നാസ് കിച്ചൺ എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലിന്റെ ഉദ്‌ഘാടനം ജയസൂര്യ നിർവ്വഹിച്ചു.