താൻ കോൺഗ്രസിൽ 101% സംതൃപ്തൻ ആണെന്നും ഇതിൽ കൂടുതൽ എന്താണ് പാർട്ടിയും ജനങ്ങളും എനിക്ക് നൽകാനുള്ളത് എന്നും AK Antony. നെഹ്റു കുടുംബത്തോട് തനിക്ക് എന്നും നന്ദിയുണ്ടെന്നും താൻ ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കാൻ കാരണം നെഹ്റു, ഗാന്ധി കുടുംബം ആണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എത്തുമ്പോൾ എന്റെ പാർട്ടിക്ക് ഏതെങ്കിലും രീതിയിൽ പ്രയാസം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തില്ല എന്നും അദ്ദേഹം പറഞ്ഞു.