ഉപജീവനമാർഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലിൽ പൊറോട്ട അടിച്ച് ജനങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റിയ എരുമേലിയിലെ Anaswara ഇനി Adv Anaswaraയാണ്. LLB പഠനത്തിനിടെ സ്വന്തം വീടിനോടു ചേർന്നുള്ള ഹോട്ടലിൽ അമ്മയ്ക്കൊപ്പം പൊറോട്ട നിർമാണത്തിൽ സജീവ പങ്കാളിയായി മാറിയ പുത്തൻകൊരട്ടി അനശ്വര കഴിഞ്ഞ ദിവസമാണു ഹൈക്കോടതിയിൽ എൻറോൾ ചെയ്തത്. അമ്മയൊടൊപ്പം അനായാസം പൊറോട്ട നിർമിക്കുന്ന അനശ്വരയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.