യൂണിവേഴ്സിസിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തര കടലാസുകൾ പിടിച്ച് എടുത്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ച് എടുത്തിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ ന്യൂസ് 18 സംഘത്തെ പ്രതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു