"സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്ലാ മുന്നണികളും കുറച്ച് കൂടെ ശ്രദ്ധിക്കാമായിരുന്നുവെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തില്‍ മുമ്പുള്ളതിനേക്കാള്‍ വലിയ ഒരു ത്രികോണ മത്സരം നടക്കുന്നുവെന്നതാണ് പോളിങ് ശതമാനം വെച്ച് വിലയിരുത്താനാവുന്നത്. സര്‍ക്കാരിന് അനുകൂലമോ പ്രതികൂലമോ എന്നറിയാന്‍ പെട്ടി പൊട്ടിക്കേണ്ടി വരും. തുടര്‍ഭരണം വരുമോ ഇല്ലയോ എന്ന് പറയാനാവില്ല."