തിരഞ്ഞെടുപ്പിൽ ശബരിമല ഒരു ഘടകമായിരുന്നുവെന്നും ജനങ്ങളെ കബളിപ്പിക്കാൻ വർഗ്ഗീയ ഭ്രാന്തന്മാർക്ക് കഴിഞ്ഞിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ക്ഷേത്രവും വിശ്വാസവുമായി ബന്ധപ്പെട്ടതെല്ലാം വർഗ്ഗീയ വത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം അതാണെന്നും മന്ത്രി പറഞ്ഞു