മുഖ്യമന്ത്രി പിണറായി വിജയനോടുള്ള മുൻ നിലപാടിൽ തനിക്ക് കുറ്റബോധമുണ്ടെന്നും പിണറായി വിജയനോട് മാപ്പ് ചോദിക്കുന്നെന്നും ബെർലിൻ കുഞ്ഞനന്തൻ നായർ. വി എസുമായുള്ള അടുപ്പം പിണറായിയിൽ നിന്നും അകറ്റി എന്നും, താൻ ഉന്നയിച്ച അധിക്ഷേപങ്ങൾ തെറ്റായിരുന്നു എന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.