പാലായില്‍ യുഡിഎഫ് സ്ഥാനാർഥി തോറ്റാല്‍ കവലയില്‍ വെച്ച് പരസ്യമായി മൊട്ടയടിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് പ്രവർത്തകനായ കെ സി കുഞ്ഞുമോന്റെ ബെറ്റ്. മാണി സി കാപ്പന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ബിനോയിയും പറഞ്ഞു. സാക്ഷികളെ നിര്‍ത്തിയായിരുന്നു ഇരുവിഭാഗത്തിന്റെയും വെല്ലുവിളി.