കൊച്ചിയിൽ കുർബാന ഏകീകരണത്തെ ചൊല്ലി ബിഷപ് ഹൗസിന് മുന്നിൽ സംഘർഷം. അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ തമ്മിലാണ് സംഘർഷം ഉടലെടുത്തത്. അതേസമയം ഒരു വിഭാഗം വൈദികരും വിശ്വാസികളും ഓശാനാ ഞായർ മുതൽ സിനഡ് തീരുമാനം നടപ്പാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.