കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിൽ വിദ്യാർഥികൾ അപകടകരമായ രീതിയിൽ വാഹനമോടിച്ചത് പരാതി. വിനോദയാത്രക്ക് പോകുന്നതിനു തൊട്ടു മുന്നായി നടന്ന ആഹ്ലാദ പ്രകടനം ആയിരുന്നു കണ്ടുനിന്ന വിദ്യാർഥികളെയും അധ്യാപകരെയും ഭീതിയിൽ ആക്കിയത്. വാടകയ്ക്കെടുത്ത ടൂറിസ്റ്റ് ബസും അതിനു മുന്നിലായി ബൈക്കുകളും കാറും അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നതോടെ കൊട്ടാരക്കര മോട്ടോർവാഹനവകുപ്പ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ കൊട്ടാരക്കരയിലെ സ്വകാര്യ വാഹന ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. വാഹനം വിദ്യാർഥികൾക്ക് വാടകയ്ക്ക് നൽകിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
News18 Malayalam
Share Video

Featured videos
up next
Video | UDF കാലത്ത് കൊടുത്ത പരാതി ചവറ്റുകൊട്ടയിൽ എറിഞ്ഞെന്ന് സോളാർ കേസിലെ പരാതിക്കാരി
Video | സോളാർ കേസിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് ഉമ്മൻചാണ്ടി
സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ താല്പര്യത്തോടെയെന്ന് എംഎം ഹസ്സൻ