ക്ഷേത്രാചാരത്തിന്റെ ഭാഗമായ ജീവത എഴുന്നുള്ളത്തിനെ സിപിഎം ജനകീയ പ്രതിരോധ ജാഥക്കിടെ അവഹേളിച്ചതായി പരാതി. ചെങ്ങനൂരിൽ ജാഥക്ക് നല്‍കിയ സ്വീകരണത്തില്‍ അരിവാൾ ചുറ്റിക നക്ഷത്രം പതിപ്പിച്ച ജീവതയുടെ മാതൃകയുമായി പ്രവർത്തകർ എത്തിയതാണ് വിവാദമായത് .ഓണാട്ടുകര എഴുന്നുള്ളത്ത് സംരക്ഷണ സമതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.