കോൺഗ്രസ് പിന്തുണയിൽ ഭരണം വേണ്ട എന്ന നിലപാടിൽ എത്തിയിട്ടും ചെന്നിത്തല പഞ്ചായത്ത് ഭരണം രാജിവയ്ക്കാൻ പ്രാദേശിക നേതൃത്വം തയ്യാറാകാത്തതിന്റെ പശ്ചാത്തലത്തിൽ സംഘടനാ നടപടിക്കൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം. തിങ്കളാഴ്ച രാജി നൽകിയില്ലെങ്കിൽ പുറത്താക്കൽ ഉൾപ്പടെ ഉള്ള നടപടിയിലേക്ക് നീങ്ങുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.