കണ്ണൂർ പിലാത്തറയിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ സിപിഎം വനിതാ പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അംഗം ഉൾപ്പെടെ ഉള്ളവർക്കെതിരായ നടപടി. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചുവരികയാണ്.